SATHYAM- KAVITHA.
സത്യം***
********
അത്
പരാജയത്തിൻ്റെ
ആദ്യ വഴിയാണ്...
രക്ത സാക്ഷിത്വത്തിൻ്റെ
നിലവിളിയാണ്.
അരാജകത്വത്തിൻ്റെ
എച്ചിൽപ്പുറത്തെ
അനാഥത്വമാണ് ..
അത്
പുറത്തറിയരുത് ..
പുറത്തു പറയരുത്
പുകഞ്ഞു പൊന്തുന്ന
കാപട്യത്തിൽ
സ്വയം
വെന്തു ചാവരുത്.
ഇത് ജീവിതമാണ്.