ഗന്ധകി
**********
സ്നേഹം
അത്
ജീവനുള്ള
ഗന്ധമാണ്.
നിൻറെ
രഹസ്യങ്ങളിൽ
എന്നും ഒളിഞ്ഞിരി യ്ക്കുന്ന
ഗന്ധം.
അത്
ചില സന്ധ്യകളിൽ
എന്നെ തേടി
ചുണ്ടുകളോട്
കളികൂടാറുണ്ട് ..
ആവേശമായ
പ്രണയമായി
എന്നോട്
നുണപറയാറുണ്ട് .
രുചിയില്ലാത്ത
പ്രണയത്തിൻ്റെ
രുചിയറിക്കാറുണ്ട് ..
ആഴമില്ലാത്ത
ആഴങ്ങളിൽ
ആവേശമാവാറുണ്ട്.
അലിയുന്ന ആത്മാവിന്റെ
അഭിനിവേശമാവാറുണ്ട്.
********
