ശരീര ഭാഷ
*************
നീ എനിക്ക്
കണ്ണുകൾ തന്നു.
കാമത്തിന്റെ
കരളും തന്നു.
അളന്നെടുത്ത
അരക്കെട്ടിന്റെ
അഭിനിവേശം തന്നു.
നിറഞ്ഞ മാറിൽ
കുളിരു തന്നു..
ഒതുങ്ങി നിൽക്കാൻ
ലജ്ജ തന്നു.
മൂടി പുതച്ച
വേഷങ്ങൾ തന്നു.
ലിംഗ ഭേദത്തിൻ്റെ
ഭാഷ തന്നു.
ചേർന്ന് നിൽക്കാൻ
പുരുഷനെ തന്നു.
ചൂടി നിൽക്കാൻ
പൂവ് തന്നു.
പ്രാണനില്ലാത്ത
പാതിരാവിന്റെ
പാതിവ്രതം തന്നു.
എന്നെ തേടിയ
എന്നിലൊരു
കൈവിലങ്ങും തന്നു.
*****ശാലിനി....
