STHREEYUM SHAREERA BASHAYUM--CRITICISM




സ്ത്രീയും  ശരീര ഭാഷയും.
********************************

ലിംഗവ്യത്യാസത്തിൽ ചേർത്ത് വെച്ച  സാംസ്കാരിക  രീതികൾ ആണ്  ജെണ്ടർ നിലപാട് പറയുന്നത്. അവകാശത്തിലെ സമത്വം നിയമത്തിൽ പറയുമ്പോഴും  സാംസ്കാരിക സമീപനത്തിലെ  വേറിട്ട രീതികൾ ആണ് ജെണ്ടർ നിലപാട്  ഉയർത്തി പിടിക്കുന്നത്.  വേഷത്തിലും ഭാഷയിലും നോട്ടത്തിലും ഭാവത്തിലും  ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു  ലിംഗ നീതി. അതുകൊണ്ട്   ജെണ്ടർ റോൾ സാമൂഹ്യമായി നിശ്ചയിക്ക പെടുന്നതാണ്. സമൂഹവുമായി  കണ്ണിചേർക്കപ്പെട്ടിട്ടുള്ള (socially affiliated)  മനുഷ്യന്  മുഖ്യമായും സ്ത്രീക്ക്  ഇത് പൊട്ടിച്ചെറിയുവാൻ കഴിയുകയില്ല. ലജ്ജ  പുരുഷന് ചേരില്ല എന്നാണ് വെപ്പ്. അത് പുരുഷന് ചേരുന്ന ശരീര ഭാഷയല്ല എന്നാണ്  സാമൂഹ്യബോധം . പൊതു ബോധത്തിൽ നിന്നും വേറിട്ട  ബോധത്തെ  സാമൂഹ്യ ബോധമായി പരിഗണിക്കുവാൻ കഴിയുകയില്ല.അതുകൊണ്ടു ലജ്ജാവതി മാത്രമേ ഉള്ളൂ..വിധേയത്വത്തിൻ്റെ  സൗന്ദര്യ ബോധത്തെ ആണ് ഇവിടെ അടയാളപ്പെടുത്തുന്നത്. വിനയത്തിൻ്റെ  ഫ്യുഡൽ രസത്തിന്  സാംസ്കാരിക മേന്മ  ഉണ്ടെന്ന്  പറയാൻ  ഇവിടെ ഒരു സമൂഹം  തയ്യാറാവുന്ന  കാഴ്ച  കാണാം.  നടപ്പിലും  ഇരുപ്പിലും  ഒതുക്കം വേണം. അല്ലേൽ ഒരുമ്പെട്ടോൾ   ആവും. മാനസീക അടിമത്വത്തിൻ്റെ  ശരീര ഭാഷ  കൈവിട്ടുപ്പോയാൽ  സൗന്ദര്യം  അന്യമായിപ്പോവും. അതുകൊണ്ടു പെണ്ണാണ് ഓർമ്മവേണം എന്ന് 'അമ്മ തന്നെ ഓർമിപ്പിച്ചോളും ..''അടക്കവും ഒതുക്കവും ''  പെണ്ണിൻ്റെ   മാത്രം ശരീര ഭാഷയാവുന്നതു അങ്ങിനെയാണ്.
വേഷത്തിൽ കൊടുക്കൽ വാങ്ങൽ ഇല്ല. പുരുഷൻ സ്ത്രീയുടെ വേഷം കൊള്ളാറില്ല .സ്വാതന്ത്രത്തിൻ്റെ  അഭിമാനമായി പക്ഷെ  സ്ത്രീ പുരുഷ വേഷത്തിൽ വരാൻ ഇഷ്ടപ്പെടുന്നു. സമൂഹം അത്  ആസ്വാദിക്കാനും തുടങ്ങി യിട്ടുണ്ട്.  പുരുഷ വേഷത്തിലും  സ്വാതന്ത്രത്തിൻ്റെ  ശുദ്ധ വായു ഉണ്ട് എന്ന് സ്ത്രീകൾ കരുതുന്നുണ്ട്.  കാർ കൂന്തൽ സ്ത്രീക്ക് അത്രമാത്രം ഇഷ്ടപ്പെടാൻ കഴിയുന്നത് എന്തുകൊണ്ട്. കണ്ണെഴുതി പൊട്ടുതൊടുന്നത്  എന്തിനാണ്.മാറഴകും മാൻപേട കണ്ണും  ചന്തയിൽ പ്രിയമാകുന്നതെങ്ങിനെ.ആണിനെ ലൈംഗീകമായി ആകർഷിക്കാനുള്ള ശരീര ഭാഷ അവൾക്കു എങ്ങിനെയാണ് നിഷ്കർഷിക്ക പെട്ടത്.  അവളുടെ അവബോധത്തിൻ്റെ   സുഖവഴികൾ   എന്തൊക്കെയാണ്. ശരീര ഭാഷകൾ  സ്വാതന്ത്രം വിലക്കുന്നുണ്ടോ ?  ഉൾവലിയലിൻറെ  അച്ചടക്കമായി  ശരീര ഭാഷകൾ മാറുന്നുണ്ടോ ?  അത് ചിന്തകളെ വഴിതെറ്റിക്കുന്നുണ്ടോ?  ഇങ്ങനെ അനവധി ചോദ്യങ്ങൾ   സ്ത്രീ സ്വയം ചോദിക്കേണ്ടതായുണ്ട്.

ശരീരമാകെ മൂടിപ്പുതച്ചു  നടക്കുന്നത് എന്തുകൊണ്ട്. ഓരോ അവയവവും മൂടി വെച്ച്  നടക്കുമ്പോൾ സ്ത്രീ സ്വയം പ്രഖ്യാപിക്കുന്നത്  ഞാൻ മുഖ്യമായും ഒരു ലൈംഗീക ജന്തു വാണെന്ന സന്ദേശമാണ്. അതുകൊണ്ടു ശരീര ഭാഷയെന്നത്   ഒരു സാംസ്കാരിക സന്ദേശം കൂടിയാണ്..ഭാഷ ജീവിതത്തിന്റെ വഴി തുറക്കുന്നുണ്ട്. ശരീര ഭാഷ അതിൻ്റെ   അർഥം സ്വയം പ്രഖ്യാപിക്കുണ്ട്. സമൂഹത്തിന്റെ അവബോധത്തിൻ്റെ  അളവുകൊണ്ടു  അത് വായിച്ചെടുക്കുന്നു...

സ്ത്രീ  മുഖ്യമായും  അടുക്കളയുടെ  അതോറിറ്റി   ആണ്. അതുകൊണ്ടാണ് അടുക്കളക്കാരിയുടെ ശരീര ഭാഷ സ്ത്രീക്ക്  നന്നായി ചേരുന്നത്. അത് സാമൂഹ്യമായി ഉൾവലി യുന്നതിന്റെ  അവസ്ഥയാണ്. ഉൾവലിയലിൽ  പലപ്പോഴും ഒരു മാനസീക അടിമത്വം ഉണ്ട്.  മാറ്റി നിർത്തുമ്പോൾ ഉള്ള മാനസികാവസ്ഥ അവൾക്കു വേലികെട്ടുന്നുണ്ട്. ഈ വേലിക്കകത്തു നിന്നുള്ള കോപ്രായങ്ങൾ ആണ്  സ്ത്രീയുടെ ശരീര ഭാഷ. ''സ്ത്രൈണം''    ഒരു വിശേഷമാവുന്നതും  പുരുഷനെ സംബന്ധിച്ചെടുത്തോളം  സ്ത്രൈണം  അപമാനം ആവുന്നതും  അതുകൊണ്ടാണ്.  ''വെറും പെണ്ണാവല്ല''  എന്ന്  പറഞ്ഞാൽ  ഏതു പുരുഷനും സഹിക്കില്ല. ശരീര ഭാഷക്ക്  ലിംഗ ഭേദമുണ്ട് എന്ന് ഇതിൽ നിന്നും  നമ്മൾ അറിയുന്നു. ലാസ്യത്തിനു ലിംഗഭേദമില്ലെങ്കിലും  പെണ്ണിനോട് ചേരുമ്പോഴാണ്  അത്  അർത്ഥപൂർണ മാവുന്നതു.

സ്ത്രീ പരസ്യത്തിലെ  വില്പന  ചരക്കാവുന്നതും ചന്തയിൽ  സ്ത്രീയുടെ  ശരീര  ഭാഷക്ക് ഉള്ള  വിനിമയ മൂല്യ മാണ്  കാണിക്കുന്നത്. രതീ കേന്ദ്രീ കൃതമായാണ്   സ്ത്രീയുടെ ശരീര ഭാഷയെ സമൂഹം കാണുന്നത്.സാഹിത്യത്തിലും  കലയിലും സ്ത്രീ ബിംബങ്ങൾ നിറഞ്ഞാടുന്നത്  മുഖ്യമായും രതീസങ്കൽപ്പത്തിൽ തന്നെയാണ്. ക്ലാസിക്കുകളിൽ ഇത് അതിൻ്റെ  പൂർണ്ണതയിൽ എത്തുന്നുണ്ട്.  സാവിത്രിയും, സീതയും ശീലാവതിയും  ഒക്കെ പിറക്കുന്നത്
അങ്ങിനെയാണ്. ''frailty thy name is women'' എന്ന് ഷേക്‌സ്‌പിയർ  പറയുന്നത് അതുകൊണ്ടാണ്.
സ്വതന്ത്രമല്ലാത്ത  ഭാഷ ആരോഗ്യകരമാവില്ല.അത് ശരീര ഭാഷയായാലും അങ്ങിനെ തന്നെ. അറിയാനും  അറിയിക്കാനും ഉള്ളതാണ് അത്. എങ്ങിനെ അറിയിക്കണം എന്ന ചോദ്യത്തിനു ശരീര ഭാഷ ഉത്തരം നൽകുന്നുണ്ട്. സാമൂഹ്യ --വ്യക്തിഗത ബന്ധങ്ങളിൽ ശരീര ഭാഷയുടെ മാനങ്ങൾ ഏറെ വലുതാണ്. അത്  അവബോധവുമായി ബന്ധപ്പെട്ട  സാംസ്കാരിക സന്ദേശമായി എന്നും  പ്രവർത്തിക്കും. ഒരു പക്ഷെ അത് സാംസ്കരീക ജീവിതത്തിന്റെ  ശാരീകമായ അടയാളപ്പെടുത്തൽ   ആയും വായിക്കാം.

സ്ത്രീ ഒരു പാട് മുമ്പോട്ടു പോയിട്ടുണ്ട്. അവളുടെ ശരീര ഭാഷയൊക്കെ ഒരു പാട് മാറിയിട്ടു ണ്ട്. സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ ഇതിൽ ഏറെ പങ്കു വഹിച്ചിട്ടുമുണ്ട്. പക്ഷെ അന്നും ഇന്നും  സ്ത്രീ ചന്തയിലെ ചന്തം തന്നെയാണ്...അതിൽമാറ്റം ഒന്നും വന്നിട്ടില്ല.

ശാലിനി..







Previous
Next Post »