kuttikalute vyakthithwavum kutumbhavum - parenting


വിദ്യാർത്ഥികളുടെ  വ്യക്തിത്വവും  കുടുംബവും 

****************************************************

കുട്ടികളെ സ്കൂളിൽ  അയക്കുക.  പഠിക്കുന്നില്ലേൽ  പുറത്തു ട്യൂഷന്  വിടുക. ഇതാണ് രക്ഷിതാക്കളുടെ പൊതു നയം.

നന്നായി പഠിക്കുന്നുണ്ടെങ്കിലും  ഒരു ട്യൂഷൻ  കിടക്കട്ടെ എന്ന് കരുതുന്ന  രക്ഷിതാക്കളും ഉണ്ട്.

ഒരു വിഷയം രണ്ടു സ്കൂളിൽ  പഠിക്കുന്ന  മാനസീക ഭാരം  കുട്ടികളുടെ വ്യക്തിത്വ  വികസനത്തെ  പ്രതികൂലമായി ബാധിക്കും.

പഠിപ്പിക്കുന്ന  സ്കൂൾ കൾ  ശരിയാംവണ്ണം പഠിപ്പിക്കുന്നില്ല  എന്നൊരു  അർത്ഥം  കൂടിയുണ്ട്  ഈ നയത്തിന് പിന്നിൽ.

സ്കൂളിലെ  ക്ലാസിനു പുൽമേ സ്പെഷ്യൽ  ട്യൂഷന് കുട്ടികളെ വിടുന്ന  പ്രവണത ഇപ്പോൾ  വലിയ തോതിൽ കുറഞ്ഞിട്ടുണ്ട് എന്ന് കാണാം.

കരിക്കുലത്തിൽ വന്ന മാറ്റം തന്നെയാണ്  ഈ  മാറ്റത്തിന് കാരണം. കരിക്കുലത്തിൽ വന്ന മാറ്റം എന്ന് പറഞ്ഞാൽ  ബോധന സമീപനത്തിൽ  വന്ന മാറ്റം  എന്ന് തന്നെയാണ് അർത്ഥം .

ഈ മാറ്റത്തിൽ പൊതു വിദ്യാലയങ്ങളുടെ  വലിയ തോതിലുള്ള  മാറ്റം കാണാം.

സ്വകാര്യ സ്കൂളിൽ  വലിയ ഫീസ് അടച്ചു  മക്കളെ പഠിപ്പിക്കുന്ന മധ്യ വർഗ്ഗ ജാട (middle class cliche)  കേരളത്തിൽ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്  എന്നത് വസ്തുതയാണ്.

ഈ മാറ്റത്തോടൊപ്പം രക്ഷിതാക്കൾ കൂടി മാറേണ്ടതുണ്ട്. വലിയ തോതിൽ  മാറിയിട്ടുമുണ്ട്. ഇനിയും മാറാനുമുണ്ട്.,

സാമൂഹ്യ ജീവിതത്തിലെ ജനാധിപത്യ സമീപനം  കുട്ടികൾ പഠിക്കുന്നത് മുഖ്യമായും  പൊതു വിദ്യാഭ്യാസത്തിൽ നിന്നുമാണ്.

കുട്ടികളുടെ സമഗ്ര വികസനം  എന്നത്  വീട്ടിൽ  നിന്നും ആരംഭിക്കേണ്ട  പ്രക്രിയയാണ്.

കാരണം കുട്ടികൾ സ്കൂളിൽ എത്തുന്നത്  മൂന്നോ നാലോ വർഷത്തെ വീട്ടിലുള്ള സഹവാസത്തിനു ശേഷമാണ്.

ഗാർഹീകന്തരീക്ഷം  കുട്ടികളുടെ  കുട്ടികളുടെ  വ്യക്തിത്വം  നിർവചിക്കുന്നു, തീരുമാനിക്കുന്നു.

അതുകൊണ്ടാണ്  problme children are the product of problem families  എന്ന് പറയുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസ നിർവഹണത്തെ  കുട്ടികളുടെ വ്യക്തിത്വത്തിൽ  നിന്നും മാറ്റി വായിക്കാനാവില്ല.

അതുകൊണ്ടു  കുട്ടികളുടെ പരാജയത്തിലെ  വില്ലൻ പലപ്പോഴും രക്ഷിതാക്കൾ തന്നെയായിരിക്കും.

പഠനം എന്നാൽ പുസ്തക വായനയാണെന്ന്  കുറെ  രക്ഷിതാക്കൾ ധരിച്ചു വെച്ചിട്ടുണ്ട്..

സാമൂഹ്യ വായന  അറിയാതെ കുട്ടികൾക്ക് വ്യക്തിത്വ വികസനം  ഉണ്ടാവില്ല.

സൗഹൃദം , സഹകരണം, സ്നേഹം , സഹാനുഭൂതി   എന്നീ കാര്യങ്ങൾ  കണ്ടും കേട്ടും  കൊണ്ടും  പഠിക്കുന്നതാണ് സാമൂഹ്യ വായന.

വിനോദവും വിനോദ യാത്രയും വേണം. യാത്രയുടെ അനുഭവങ്ങൾ വേണം.

സമഗ്ര വികസനത്തിന് life  സ്കിൽ  സ്വായത്ത മാക്കേണ്ടതുണ്ട്. അതിനു  ക്രിയാത്മകമായ  കൂട്ടായ്മകൾ  ഉണ്ടാവണം. കൃഷി പാഠങ്ങൾ പഠിക്കണം. പഠിപ്പിക്കണം.

കണ്ടു പഠിക്കാൻ മാതൃകകൾ ഉണ്ടാവണം.

ആരോഗ്യകരമായ കുടുംബാന്തരീക്ഷം  ഉണ്ടാവണം .

സാമൂഹ്യ ബോധത്തിലൂടെയാണ്  സാമൂഹ്യ വായന സാധ്യമാവുന്നത് . മറിച്ചും പറയാം. സാമൂഹ്യ വായനയിലൂടെയാണ്  സാമൂഹ്യ ബോധം കൈവരിക്കുന്നത് എന്നും പറയാം..

സ്പോർട്സ്  സ്പിരിറ്റ് വളർത്തണം. സർഗ്ഗാത്മക ബുദ്ധിയെ  കണ്ടറിയണം.

വീടിന്റെ  മതിലുകൾക്കുള്ളിൽ  ഒതുക്കി നിർത്തരുത്.

സമൂഹത്തോട്  ചേർന്ന് നിൽക്കാനും  സമൂഹത്തെ   ചേർത്ത് പിടിക്കാനും  ഉള്ള മനോഭാവമാണ്  വളർച്ച .

തൊഴിൽ നേട്ടമോ  സാമ്പത്തീക  നേട്ടമോ  മാത്രമായി  കാര്യങ്ങൾ കാണുമ്പോൾ  കുട്ടികൾക്ക് ബന്ധങ്ങളുടെ മൂല്യങ്ങൾ നഷ്ട്ടപ്പെട്ടുപോകും.

രക്ഷിതാക്കൾ പഠനത്തിന്റെ സഹയാത്രികർ ആവണം.

പഠനം കുട്ടികളുടെ മാത്രം ഒരു സ്വകാര്യതയായി  കാണരുത്.

കുട്ടികളെ  പഠിപ്പിക്കുന്നതിൽ രക്ഷിതാക്കൾ  ആസ്വാദനം കണ്ടെത്തണം.

പഠിക്കാൻ ഇരിക്കുമ്പോൾ  രക്ഷിതാക്കളുടെ  സാമിപ്യം ഒരു   സ്നേഹ സുഖം കുട്ടികൾക്ക് നൽകും എന്ന് അറിയുക.

സംശയങ്ങൾ ചോദിക്കാനും  സംശയം  തീർക്കാനും രക്ഷിതാക്കൾ പ്രാപ്തി നേടണം.

കുട്ടികൾ പഠിക്കുന്ന വിഷയങ്ങൾ  അറിയാനുള്ള താത്പര്യം കാണിക്കണം.

രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുക്കുന്നവരായി കുട്ടികൾ മാറുന്നത് കാണാം.

കുട്ടികളുടെ മുമ്പിൽ  പഠിതാവായി  രക്ഷിതാക്കൾ മാറുമ്പോൾ  കുട്ടികളുടെ ഉത്സാഹം കൂടുന്നതായി കാണാം.

അലിഞ്ഞു തീരുന്ന  അഹന്ത സ്നേഹത്തിന്റെ  നല്ല അനുഭവങ്ങൾ നൽകും.

പഠനത്തിൽ മത്സരമാവാം.  മൽപ്പിടുത്തം പാടില്ല.. കാരണം മൽപ്പിടുത്തം വെറുപ്പിന്റെ  വഴിയാണ്.

മുറികളിൽ  അടച്ചിരുന്നു പഠിക്കാൻ നിർബന്ധിക്കേണ്ടതില്ല .

വ്യക്തിത്വം എന്നത്  ബാഹ്യ വേഷങ്ങളുടെ  അലങ്കാരമല്ല.

അത്  നല്ല മനോഭാവത്തിന്റെ  പ്രകാശനമാണ്.

അറിവ് നൽകുക എന്നത് മാത്രമല്ല . തിരിച്ചറിവിന് പ്രാപ്തരാക്കുക എന്നതും പ്രധാനമാണ്.

Dr. o.v. sreenivasan

Previous
Next Post »