മണ്ണാങ്കട്ട
*********
ആദർശങ്ങൾ
മണ്ണാങ്കട്ട പോലെയാണ്
അതൊലിച്ചു പോവും
ചിലപ്പോൾ
കരിയിലപോലെയാണ്
കാറ്റിൽ
പറന്നുപോവും.
പാലുപോലെ
വെളുത്തതും
പഞ്ചാരപോലെ
അലിയുന്നതുമാണ് .
അതെ..
നിലയുറക്കാത്ത
നിലപാടാണ് .
വിലലേശമില്ലാത്ത
നിഴലാണ് .
ആരോഗ്യമുള്ള
അഹന്തയുടെ
അതിരറിയാത്ത
അവിവേകമാണ് .
മതത്തിൽ അത്
വിശ്വാസമാണ് .
പ്രണയത്തിന്റെ
സ്വാർത്ഥതയാണ്.
ജീവിതത്തിലെ
ശൂന്യതയാണ്.