വിവരദോഷം ( പൊളിറ്റിക്കൽ സൈക്കോളജി )
****************
വിവരദോഷം ഒരു രാഷ്ട്രീയാവസ്ഥയാണ് . കാരണം അത് സാമൂഹ്യ വ്യവഹാരത്തിൽ ഇടപെടുന്നു. നിലയില്ലാത്ത നിലപാടായി അറിവിനെ അപമാനിക്കുന്നു. വർഗ്ഗ ശത്രുവിന് ആയുധം നൽകുന്നു. ജർമ്മൻ ജനതയ്ക്ക് വിവരദോഷം ഉണ്ടായപ്പോഴാണ് ഹിറ്റ്ലർ ഉണ്ടായതെന്ന് ഓർമ്മവേണം. വിവരം ദഹിക്കാൻ വല്ലാത്ത വിഷമം ആണ്. വിവരദോഷമാവട്ടെ പൊട്ടന്മാർക് പെട്ടെന്നു ദഹിക്കും. വിഷം പുരട്ടിയ വികാരങ്ങൾ അല്പബുദ്ധികൾ നന്നായി ആസ്വദിക്കും. ബുദ്ധി അറിഞ്ഞു കൊടുക്കുക എന്നതല്ലേ ബുദ്ധി. അതുകൊണ്ടു വിവരദോഷം എന്നത് കേവലമായ ഒരു നിലയല്ല. ബോധപൂർവമുള്ള രാഷ്ട്രീയ നിലപാടാണ്.