ബെഡ് കോഫീ
*****************
ബെഡ് കോഫിക്കൊപ്പം
മാതൃഭൂമിയാണെൻറെ
പഥ്യം .
കോലായിൽ
പത്രമെത്തിയാൽ
വീടിനൊരൗശര്യം .
പ്രോലെറ്റേറിയൻ
ഗന്ധമില്ലാത്ത
അരാഷ്ട്രീയതയുടെ
അന്തസ്സ്.
നിക്ഷ്പക്ഷതയുടെ
ആഭിജാത്യം.
പേരിനോട് ചേർന്നുനിൽക്കുന്ന
സ്വത്വ രുചി.
പാർട്ടിയില്ലാത്ത
പാർട്ടി.