സാമൂഹ്യ സംവേദനവും സാമൂഹ്യ ബോധവും
(communication psychology )
സാമൂഹ്യ ബോധം രൂപപ്പെടുന്നത്ത് എങ്ങിനെ എന്നതാണ് പ്രധാന ചോദ്യം. സമൂഹത്തിന്റെ നിലയും നിലപാടും സാമൂഹ്യ ബോധത്തിന്റെ ഉൽപ്പന്നമാണ്. ഇങ്ങനെ ഒരു ബോധം എങ്ങനെ രൂപപ്പെട്ടു വരുന്നു എന്നതാണ് ഇവിടെ പരിശോധിക്കേണ്ടത്. സാമൂഹ്യ ബോധം എന്നും ക്രീയാത്മക മാണ് എന്ന് ആരും കരുതേണ്ട . നമ്മുടെ രാജ്യത്തെ അധികാര കേന്ദ്രങ്ങളെ നോക്കി നമുക്ക് ഇത് ബോധ്യപ്പെടാവുന്നതേ ഉള്ളൂ. എങ്ങിനെ ഒരു ബോധം മേൽക്കൈ നേടുന്നു എന്നത് രാഷ്ട്രീയ മനഃശാസ്ത്രത്തിലെ കൗതുകമാണ്. പ്രത്യയ ശാസ്ത്രത്തിന്റെ ഗ്രാമർ വെച്ച് പരിശോധിച്ചു കണ്ടെത്തുക ദുഷ്കരം തന്നെ."മൂലധനം" ഒരു ജനകീയ പാഠമല്ല . പക്ഷെ ജനങ്ങൾക്ക് വേണ്ടിയുള്ള പാഠമാണ്. ജനങ്ങൾക്കു വേണ്ടിയുള്ളതെല്ലാം ജനങ്ങളുടെ ബോധം ഉൾക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് സോവിയറ്റ് റഷ്യ യെ ജനങ്ങൾ നിരസിച്ചത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ജനകീയ പാഠമാണ്. ജനങ്ങളുടെ ആവേശമാണ്. ആവേശത്തിൽ ഇറങ്ങി ചെന്ന് കൊണ്ടാണ് ബോധനിർമ്മിതി സാധ്യമാക്കുന്നത്. വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ വലിയ മാതൃകകൾ സൃഷ്ടിച്ചിട്ടും ഇടതുപക്ഷത്തിന് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയ പരാജയം ഉണ്ടയത് എങ്ങിനെ എന്ന് പരിശോധിച്ചു ബോധ്യപ്പെടേണ്ടതുണ്ട്.
സാമൂഹ്യ സംവേദനത്തിലെ രാഷ്‌ടീയ ശക്തികളെ തിരിച്ചറിഞ്ഞുകൊണ്ടും പ്രതിരോധിച്ചും മാത്രമേ നിലനിൽപ്പ് സാധ്യമാവൂ. രാ ഷ്ട്രീയത്തിലായാലും ബിസിനസ്സിലായാലും കലയിൽ ആയാലും കഥയിൽ ആയാലും എഴുത്തിൽ ആയാലും വായനയിൽ ആയാലും ഒരു ബോധാവസ്ഥയുണ്ട്. ഈ ബോധാവസ്ഥ വിശ്വാസത്തിൽ ഉണ്ട്. നിശ്വാസത്തിലുണ്ട്. ജീവനിലുണ്ട്. ജീവിതത്തിലുണ്ട്. ബോധം ഒരു സ്വകാര്യാവസ്ഥയല്ല. സാമൂഹ്യാവസ്ഥയാണ് . അത് ശൂന്യതയുടെ ഉല്പന്നമല്ല .സാമൂഹ്യ സംവേദനത്തിൻ്റെ മനോ നിർമ്മിതിയാണ്. സംവേദനത്തിനു ലഭ്യമായ വിഭവങ്ങളുടെ കാരണവും കാര്യവുമാണ്. ബോധത്തെ ഭാഗങ്ങൾ ആയി മുറിച്ചെടുത്തു പരിശോധിക്കാം . സമഗ്രമായും പരിശോധിക്കാം. ബോധം മനസ്സിന് ചിന്തയുടെ ചാലുകൾ ഉണ്ടാക്കുന്നുണ്ട്. മത ബോധം , രാഷ്ട്രീയ ബോധം, സാമൂഹ്യ ബോധം, മൂല്യ ബോധം , നീതി ബോധം ,ശാസ്ത്ര ബോധം, ഇങ്ങനെ അനവധി പാളികൾ ബോധം കൊണ്ട് നമുക്ക് പറഞ്ഞു പോവാനുണ്ട് .
ബോധ നിർമ്മിതി ഒരു സംവേദന സമീപനമാണ്. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിൽ ബോധനിർമ്മിതിയുണ്ട്.അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ നിലയും നിലവാരവും എപ്പോഴും ചർച്ചയാവുന്നതു. വിദ്യാഭ്യാസ നയം ചർച്ചയാവുന്നതു. .ഏറ്റവും പ്രകടമായ ബോധ നിർമ്മിതി ഉള്ളത് രാഷ്ട്രീയത്തിൽ ആണ്. സാ മൂഹ്യ സാഹചര്യത്തിൽ നിന്നും സ്വാഭാവികമായി നമ്മളിലേക്ക് കടന്നു വരുന്ന ശീലങ്ങളും ചിന്തകളും ഉണ്ട്. നമ്മളുമായി സംവദിക്കുന്ന സാമൂഹ്യ വിഭവങ്ങളുടെ ആകെ തുകയാണ് നമ്മുടെ ബോധനില നിശ്ചയിക്കുന്നത് . ബോധം ഒരു സാംസ്കാരിക ഉൽപ്പന്നമാണ് . കാരണം അത് നമ്മുടെ ജീവിതത്തോട് ചേർന്നാണ് നിൽക്കുന്നത്. സംസ്കാരം എന്ന് പറയുമ്പോൾ അത് ഉത്തമമാവാം. അധമമാവാം. അപേക്ഷിക മായതുകൊണ്ടു അത് ഇവിടെ ചർച്ച ചെയ്യുന്നില്ല. ബോധനിർമ്മിതിയുടെ ഏറ്റവും ആധുനികമായ സങ്കേതങ്ങളെ ഉപയോഗിച്ചാണ് സാമ്രാജ്യത്വം സോഷ്യലിസ്റ്റ് ബോധങ്ങളെ തച്ചുടച്ചത്. സോവിയറ്റ് റഷ്യ തകർന്നടിഞ്ഞത് അങ്ങിനെയാണ്.
ഇവിടെ തെരെഞ്ഞെടുപ്പിൽ തോറ്റത് പാർട്ടിക്ക് തെറ്റുപറ്റിപ്പോയത് കൊണ്ടല്ല. അതുകൊണ്ടാണ് തോറ്റത് എന്ന് വരുത്തി തീർക്കുക വലത് മാധ്യമങ്ങളുടെ താത്പര്യമാണ്. തെറ്റ് തിരുത്തും എന്ന് പറയിപ്പിക്കുന്നത് ബൂർഷ്വാസിയുടെ ഒരു മനഃശാസ്ത്ര വിജയമാണ്. സാമൂഹ്യ ബോധത്തെ രാഷ്ട്രീയമായി അട്ടിമറിക്കാൻ ബൂർഷ്വാസിക്ക് കഴിഞ്ഞു എന്നതാണ് രാഷ്ട്രീയ സത്യം.ഈ കമ്മ്യൂണിക്കേഷൻ സൈക്കോളജി ആണ് മാധ്യമങ്ങൾ ഇന്നും സ്വീകരിക്കുന്നത്. ഒരു മാർക്സിസ്റ്റ് ലെനിസ്റ്റിനു ഇത് കാണാതിരിക്കാൻ പറ്റില്ല. തിരുത്തല്ല തിരിച്ചറിവാണ് ആവശ്യം. ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ്ൻറെ തിരിച്ചറിവ്. അഹന്തയ്ക്കു അടയിരിക്കുന്ന ആശയങ്ങളും തീരുമാനങ്ങളും എന്നും സംഘാടനത്തിലെ പ്രതിസന്ധി (barriers )ആയിരിക്കും .
സത്യം കേട്ട് രസിക്കാനോ വയ്ച്ചു രസിക്കാനോ ആവില്ല. അങ്ങിനെയല്ല നുണകളുടെ അവസ്ഥ. അത് ഒരു കൗതുക കാഴ്ചയാണ്. ഇല്ലാത്ത ബോംബ് പൊട്ടുന്ന പ്രതീക്ഷയാണത് . ഇല്ലാത്ത ഇന്റലിജൻസ് റിപ്പോർട്ട് രേഖ പ്രതിപക്ഷ നേതാവ് കൈമാറുന്ന മായാജാലം. ശൂന്യതയിൽ നിന്നും വാർത്ത പൊട്ടിക്കുന്ന മീഡിയ സ്ട്രാറ്റജി. ആസൂത്രിതമായാണ് ഇത്തരം അവസ്ഥ സൃ ഷ്ടിക്കുന്നതു . ശൂന്യമായ ആരോപണങ്ങളെ ചർച്ചക്കെടുക്കുമ്പോൾ പ്രഥമ ദൃഷ്ട്യാ അസംബന്ധമാണെന്നറിഞ്ഞിട്ടും ചർച്ചക്കിരുന്നുകൊടുക്കുന്ന അവസ്ഥ ശുദ്ധ രാഷ്ട്രീയ വിവരക്കേടാണ്. അവിടെ വിജയിക്കുന്നത് വർഗ്ഗ ശത്രുവിന്റെ കമ്മ്യൂണിക്കേഷൻ സൈക്കോളജി ആണ്. സമൂഹത്തിന്റെ ക്രീയാത്മക മായാചിന്തയെ അപചയപ്പെടുത്തുന്ന ഇത്തരം പദ്ധതികളിലും പരിപാടികളിലും കക്ഷി ചേരുന്നത് രാഷ്ട്രീയ പരാജയമാണ്. അത് വർഗ്ഗ ശത്രുവിന് ഇല്ലാത്ത ജനാധിപത്യ ബോധത്തെ അംഗീകരിച്ചു കൊടുക്കലാണ്.
പറഞ്ഞു വരുന്നത് മാധ്യമ ഉപരോധമല്ല. അക്രമ അജണ്ടകൾക്കു അവസരം കൊടുക്കരുത് എന്നാണ്.
കമ്മ്യൂണിക്കേഷനിലെ പുതിയ രാഷ്ട്രീയ തട്ടിപ്പാണ് ശൂന്യതയിൽ കൊഴുപ്പിക്കുന്ന "സംവാദം ".രാഷ്ട്രീയ നേർക്കാഴ്ചയെ വഴി തെറ്റിക്കാനുള്ള ആസൂത്രിത പദ്ധതി. ഈ പദ്ധതി നടപ്പാക്കാൻ കമ്മ്യൂണിസ്റ്റ് കാർ പോവുന്നതാണ് അവരുടെ വിജയം. ഇതാണ് "സംവാദത്തിലെ " കെണി. ലാവ്ലിൻ ചർച്ച ചെയ്തു പാഴാക്കിയ സമയം ഒന്ന് ഓർത്താൽ മതി. ഇത്തരം ചർച്ചകൾ സമൂഹത്തിനു സംശയങ്ങൾ ഉൽപ്പാദിപ്പിച്ചു നൽകുന്ന വർഗ്ഗ ശത്രുവിന്റെ രാഷ്ട്രീയ പദ്ധതിയാണ് . ശൂന്യതയിൽ നിന്നും രാഷ്ട്രീയ ആയുധങ്ങൾ നിർമ്മിക്കുന്ന കമ്മ്യൂണിക്കേഷൻ സൂത്രങ്ങൾ. വിവാദങ്ങൾ ഉണ്ടാക്കി പ്രലോഭിപ്പിക്കുക എന്നത് ഒരു നെഗറ്റീവ് ബിസിനസ് ടെക്‌നിക് ആണ്. കാരണം വാർത്തകളിലെ വസ്തുതകൾ പറഞ്ഞു തീരുന്നു. വിവാദങ്ങൾ കത്തി പടരുന്നു. മാധ്യമങ്ങൾ തേടുന്നത് ഇരകളെയാണ് . ക്യാപ്ഷൻ നിഷ്കളങ്കമായി തോന്നാമെങ്കിലും അവതരണത്തിന്റെ രാഷ്ട്രീയ ശൈലി തികച്ചും അപമാന കരമായിരിക്കും എന്ന് നമ്മൾ കാണുന്നുണ്ട്. അത് മാർക്സിസ്റ്റ് വിരുദ്ധ വാചകമടി ആയിരിക്കും. കമ്മ്യൂണിസ്റ്റ് കാരനെതിരെ യുള്ള പ്രചാരണം അവരുടെ സ്വാഭാവിക ദൗത്യമാണ് . അതുകൊണ്ട് അവിടെ ചർച്ച ഏകപക്ഷീയമായി പോകും എന്ന് കരുതി ചർച്ചക്ക് പോവുന്നത് രാഷ്ട്രീയമായി അബദ്ധമായിരിക്കും. ക്രീയാത്മകമായ ചർച്ചകളെയും നിലപാടുകളെയും അവഹേളിക്കുന്ന അക്രമ നിലപാടാണ് വലതു മാധ്യമങ്ങൾ എന്നും സ്വീകരിച്ചു പോവുന്നത്. കമ്മ്യൂണിസ്റ്റ് കാരെ കരിതേച്ചു കാണിക്കുന്ന ഒരു അജണ്ടക്ക് അവസരമൊരുക്കുന്നത് രാഷ്ട്രീയ വീഴ്ചയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ബോധ നിർമ്മിതിയിൽ അറിയാതെ പോയി വീഴുന്ന അവസ്ഥയാണത് . വർഗ്ഗ ശത്രുവിനെ സംവദിച്ചു തോൽപ്പിച്ച ചരിത്രമില്ല. അങ്ങിനെ ഒരു അവസ്ഥയുണ്ടെകിൽ മാർക്സിസം തന്നെ അപ്രസക്തമാകും .അത്രമാത്രം അന്തരം ഉണ്ട് രണ്ട് ക്ലാസ്സുകളുടെ മൂല്യങ്ങൾ തമ്മിൽ.
ഇവിടെ കേരളത്തിൽ പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രചാരണ ദൗത്യം വലതു മാധ്യമങ്ങൾ ക്കാണ് . ഒരു പി.ആർ ഏജൻസി ചെയ്യുന്ന അത്രയ്ക്കും സൂക്ഷ്മതയോടെ ആണ് മാധ്യമങ്ങൾ അവരുടെ വർഗ്ഗ ദൗത്യം നിറവേറ്റുന്നത്.. ഇങ്ങനെ ഒരു അക്രമ ദൗത്യം ഏറ്റെടുത്തിട്ടുള്ള മാധ്യമ പ്പടക്ക് മുമ്പിൽ ചർച്ചയുടെയും സംവാദത്തിന്റെയും വഴി സ്വീകരിക്കുന്നത് വലത് മാധ്യമങ്ങൾക്കു നിക്ഷ്പക്ഷ മുഖം നൽകാ നേ സഹായിക്കൂ. കമ്മ്യൂണിസ്റ്റ് കാരുടെ ജനാധിപത്യബോധം ബൂർഷ്വാസിയുടെ സർട്ടിഫിക്കറ്റിൽ സമൂഹത്തെ ബോധ്യപ്പെടുത്താൻ മെനക്കെടരുത്. .കമ്മ്യൂണിസ്റ്റ് കാരന്റെ ശരിയാണ് ബൂർഷ്വാസിയുടെ സമാധാനക്കേട്. സാമൂഹ്യ വിഷയങ്ങളെ വർഗ്ഗ വിശകലനത്തിലൂടെ പരിശോധി ക്കുന്നതിലും സമയബന്ധിത നിലപാട് സ്വീകരിക്കുന്നതിലും പരാജയപ്പെടുമ്പോൾ ബൗദ്ധീക ശേഷി കുറഞ്ഞ രാഷ്ട്രീയ നേതൃത്വത്തെ ആണ് കാണാൻ കഴിയുക..
സാമൂഹ്യ സംവേദനം ആണ് സാമൂഹ്യ ബോധത്തെ നിശ്ചയിക്കുന്നത് . ഈ ബോധം തന്നെയാണ് രാഷ്ട്രീയം. ബംഗാളിലും ത്രിപുരയിലും ജനകീയ രാഷ്ട്രീയ ബോധത്തെ അട്ടിമറിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകൾ പുറംതള്ളപ്പെട്ടത് എന്ന് കാണാം. സാമൂഹ്യ സംവേദനത്തിൽ മേൽക്കൈ നേടാൻ കഴിയാത്ത സംഘടനക്ക് രാഷ്ട്രീയ ദുരന്തം അനിവാര്യമാണ്. കമ്മ്യൂണിസ്റ്റുകൾക്ക് ഇവിടെ ആവശ്യം തിരുത്തല്ല. തിരുത്താനായി തെറ്റൊന്നും സംഭവിച്ചിട്ടുമില്ല..പ്രതിരോധത്തിന്റെ ശക്തി ആർജ്ജിക്കുക എന്നതാണ് പ്രധാനം.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ബോധത്തെ അട്ടിമറിക്കാനുള്ള സാമൂഹ്യ സംവേദന ക്രമം ഇവിടെ ഏറെക്കുറെ പൂർണമായിരിക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന നിക്ഷിപ്ത രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ , അതിനാവശ്യമായ പെരും നുണകളുടെ വലിയ പ്രചാരകരായി ഒരു പക്ഷെ അവരുടെ പി.ആർ. ഏജൻസിയായി വൻകിട മാധ്യമങ്ങൾ ദൗത്യം തുടരുന്നു. സാമൂഹ്യ വായന കൈവിട്ടുപോയ കമ്മ്യൂണിസ്റ്റുകാരൻ പോരാട്ടത്തിൽ നിരായുധീകരിക്കപ്പെടും എന്ന് ഓരോ മാർക്സിസ്റ്റ് ലെനിനിസ്റ്റും തിരിച്ചറിയേണ്ടതുണ്ട്. ഒരു മാർക്സിസ്റ്റ് ലെനിസ്റ്റിനു ഒരിക്കലും ഒരു രാഷ്ട്രീയ ജന്മിയാവാൻ പറ്റില്ല. അധികാരത്തിന്റെ സുഖമല്ല തിരിച്ചറിവിന്റെ വെളിച്ചമാണ് അവന് പഥ്യം. അതിനു അവനെ സഹായിക്കുന്നതാവട്ടെ സാമൂഹ്യ പാഠവും.
സമൂഹത്തിന്റെ പൊതു മനോഭാവത്തെ തിരിച്ചറിയുക എന്നത് വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യമാണ്. രാഷ്ട്രീയം പറയാൻ നാവ് പൊന്താത്ത രാഷ്ട്രീയക്കാരൻ ബോധം കൊണ്ട് വലതുപക്ഷമാണ്. പറയാനും എഴുതാനും തർക്കിക്കാണും ഒക്കെ ഒരു മനസ്സ് വേണം. ഇങ്ങനെയുള്ള മനസ്സ് തന്നെയാണ് രാഷ്ട്രീയം നിശ്ചയിക്കുന്നത് . കേരളത്തിൽ വരാൻ പോവുന്നത് നുണയുടെ കൊടുങ്കാറ്റാണ്. കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകളെ എന്നെന്നേക്കുമായി കെട്ടുകെട്ടിക്കാനാണ് ഈ പ്രതിലോമ സംവേദന പദ്ധതി. ഇതിലെ മുഖ്യ പങ്കാളി മാധ്യമങ്ങൾ ആണ്... പ്രധിരോധക്കാൻ ആരുണ്ട് .ആർക്കു കഴിയും. സംശയത്തിന്റെ നിസ്സംഗതയിൽ നിൽക്കുന്ന സാധാരണ പ്രവർത്തകരിൽ രാഷ്ട്രീയം ചോർന്നു തീരും. കാരണം കമ്മ്യൂണിസ്റ്റ് കാരന്റെ സംശയങ്ങൾ പോലും ഉൽപാദിച്ചു നൽകുന്നത് വലതു മാധ്യമങ്ങൾ ആണ്.