കൌരവ സഭ
**************
നീതിപക്ഷത്തിലെ
ന്യൂനപക്ഷമാണ്
എന്നും
പാണ്ഡവർ
കമ്മ്യൂണിസ്റ്റ് കാരെപ്പോലെ ....
കൌരവ സഭയിലെ
വെറും കാഴ്ചക്കാർ
അപമാനം കണ്ടു
കണ്ണീരൊലിപ്പിച്ച
കർണ്ണനുപോലും
മിണ്ടാൻ ചട്ടമില്ലാത്ത
രാജ്യസഭയിലെ
ആയുധമില്ലാത്ത
കാഴ്ചക്കാർ
വസ്ത്രാക്ഷേപത്തിൽ
പൊട്ടിച്ചിരിക്കുന്ന
ശകുനിമാരുടെ
നിറഞ്ഞ സഭയിൽ
നിസ്സംഗതയുടെ
നിഴലുകളായി.
കാലം വിധിച്ച
കോമാളിവേഷത്തിൽ ......