ബോധ നിർമ്മിതിയുടെ രാഷ്ട്രീയ മനഃശാസ്ത്രം
******************************************************
ബൂർഷ്വാ രാഷ്ട്രീയം ഒരു സാമൂഹ്യ അഴിമതിയാണ്. അഴിമതി എന്നത് അധികാരത്തിന്റെ അഹന്തയാണ്. വ്യവഹാരവും ആനന്ദവുമാണ്. രാഷ്ട്രീയ സൂചകമാണ് . ഉ ദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ രാഷ്ട്രീയമായി അംഗീകരിച്ചു കൊണ്ടാണ് മുതലാളിത്തം അതിൻ്റെ ചട്ടക്കൂട് ഒരുക്കിയിട്ടുള്ളത് .. ഉദ്യോഗസ്ഥ വൃന്ദം ഒരു സമാന്തര അധികാര കേന്ദ്രമാണ്. . അതുകൊണ്ടു തന്നെ അഴിമതിക്ക് അ വിടെ രാഷ്ട്രീയ അഭയവും കിട്ടും. അങ്ങിനെയാണ് ഇലക്ടറൽ ബോണ്ട് നിയമം അംഗീകരിച്ച അഴിമതിയാവുന്നതു . അഴിമതിയും രാഷ്ട്രീയവും സമാന്തരമായി പോവുന്നിടത്തു രാഷ്ട്രീയം പുരോഗമന മാവില്ല തന്നെ . അഴിമതി അവിഹിതത്തിന്റെ സ്വകാര്യത ആയതു കൊണ്ട് തന്നെ തെളിവുകൾ സൂക്ഷിച്ചു കെണിയിൽ ആവാൻ ആരും തയ്യാറാവില്ല . അ തുകൊണ്ട് കൈക്കൂലി കൊടുക്കുമ്പോൾ "സന്തോഷത്തിന്റെ " മേമ്പൊടി ചേർത്ത് വേണം കൊടുക്കുവാൻ. വിമർശിക്കുമ്പോൾ ആളറിയാതെ വിമർശിക്കണം. നാണം കെടുത്തരുത്. അല്ലേൽ വാങ്ങിക്കുന്ന ഓഫീസർക്ക് സങ്കടമാ കും. കൊടുത്ത അഴിമതി പ്പണത്തിന്റെ വലിപ്പം പറഞ്ഞു അഭിമാനിക്കുന്ന വേറൊരു കൂട്ടർ ഉണ്ട്. വലിയ തുക കൊടുത്തു അഭിമാനിക്കുന്നവർ ഒരു ഭാഗത്തു , ഓഫീസർക്ക് സന്തോഷിക്കാൻ ആവശ്യമായ തുക കൊടുക്കാൻ കഴിയാതെ സങ്കടപ്പെടുന്നവർ മറ്റൊരു കൂട്ടർ . സാമൂഹ്യ ജീവിതത്തിലെ പ്രായോഗീക ബുദ്ധി എന്ന് നീതികരിക്കുന്നവർ ഭൂരിഭാഗം വരും . അ ഴിമതി സാമാന്യവൽക്കരിക്ക പ്പെട്ട സമൂഹത്തിൽ അഴിമതി പണം കൊടുക്കാൻ കഴിയുന്നത് അന്തസ്സായി കാണുന്ന അവസ്ഥ ഉണ്ടാവും. ആരോപണങ്ങൾക്ക് ബഹുമുഖ സ്വഭാവമാണ് ഉള്ളത്. അതിൻ്റെ വിനിമയ മൂല്യം നിശ്ചയിക്കുന്നത് രാഷ്ട്രീയ നിലയിൽ രാഷ്ട്രീയ മാനദണ്ഡം വെച്ചാണ്. ആരോപണം പിണറായി വിജയനെതിരാണെങ്കിൽ നല്ലവണ്ണം ഓടിക്കാം . ആഘോഷിക്കാം . ആരോപണങ്ങളുടെ മൂല്യം കേവലമല്ല .രാഷ്ട്രീയ ബന്ധിതമാണ്. സ്വീകാര്യമല്ലാത്ത രാഷ്ട്രീയമെങ്കിൽ ആരോപണം ഉന്നയിച്ച ആൾ തന്നെ പ്രതിയായി എന്നും വരാം. ഓരോ ആരോപണവും ഓരോ രാഷ്ട്രീയ പരീക്ഷണമാണ് . ലാവ്‌ലിൻ തൊട്ടു ഇങ്ങോട്ടു നോക്കാം. പൊതു ബോധനിർമ്മിതിയുടെ പ്രചാരണ പദ്ധതി.. വിവാദങ്ങളുടെ കച്ചവട മാർഗ്ഗവും ആവാം.. ഇക്കിളി വാർത്തകളിൽ ജനങ്ങളുടെ ജിജ്ഞാസയെ ബന്ദിയാക്കി കൊണ്ടാണ് കോലാഹലം തീർക്കുന്നത്. ഇത് സമൂഹത്തിന്റെ വൈജ്ഞാനിക അവകാശത്തിന്മേലുള്ള കടന്നു കയറ്റം ആണ്. .ഇങ്ങനെ അപചയപ്പെട്ടു വരുന്ന പൊതു ബോധത്തെ പരിഗണിച്ചു മാത്രമേ സംഘടനക്ക് മുന്നോട്ടു പോവാൻ കഴിയൂ എന്ന അവസ്ഥ ഉണ്ടാവുന്നത് അങ്ങിനെയാണ് . മൂല്യ ബോധം കമ്മ്യൂണിസ്റ്റ് കാരന് മാത്രം ബാധകമാവുന്ന ഒരു സാമൂഹ്യ അവസ്ഥ സൃഷ്ട്ടിക്കുന്നത് മാധ്യമ പി.ആർ വർക്കിലൂടെ ആണ്. .മാധ്യമ പ്രവർത്തനവും പി.ആർ. വർക്കും തമ്മിലുള്ള അന്തരം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. .പി.ആർ. വർക്ക് എന്നത് പ്രൊഫഷണൽ പ്രചാരണ രീതിയും സമ്പ്രദായവും ബിസിനസ്സും ആണ്. വിവാദത്തിലൂടെ യുള്ള വിളവെടുപ്പാണ് അവരുടെ നയം. ധാർമ്മീകത ചവിട്ടിമെതിക്കപ്പെടുമ്പോൾ രാഷ്ട്രീയം പ്രതിരോധത്തിലാവുന്നു.. പിന്നീട് വരുന്ന പ്രശ്നം നിലനിപ്പിനുവേണ്ടി പോരാടുക എന്നതാണ്. മുന്നോട്ടു പോവാത്ത രാഷ്ട്രീയം കാലക്രമത്തിൽ തളർന്നു തീരും. എന്നത് രാഷ്ട്രീയ ചരിതമാണ്. മാധ്യമത്വം എന്നത് വിൽപ്പനയുടെ മനോനിലമാത്രമാണ് "നാലാം തൂണ് " എന്നത് ആ രോ പറഞ്ഞു തെറ്റിയ അലങ്കാരമാണ് .
ആണധികാരത്തിന്റെ അശ്ലീലം കൊണ്ട് പെണ്ണ് അക്രമിയ്ക്കപ്പെടുമ്പോൾ അത് ആസ്വദിക്കുന്ന സമൂഹം ഏതർത്ഥത്തിലും ഇടതുപക്ഷമല്ല. വലതുപക്ഷത്തിന്റെ ഏതു അരാജകത്വത്തെയും നീതീകരിക്കുന്ന മാധ്യമങ്ങൾ വെറുപ്പിന്റെ പാഠങ്ങളുടെ രാഷ്ട്രീയസിലബസ് തയ്യാറാക്കുന്നു. കമ്മ്യൂണിസ്റ്റ്കളെ നന്നാക്കാൻ മോറൽ ക്ലാസ് എടുക്കുന്നു. അ ങ്ങിനെയാണ് ശൂന്യതയിൽ നിന്നും ആരോപണങ്ങൾ ഉണ്ടാവുന്നത്. ആവർത്തിക്കപ്പെടുന്ന ആരോപണങ്ങൾ കൊണ്ട് കലങ്ങിയ സാമൂഹത്തെ അരാഷ്ട്രീയ വൽക്കരിക്കാൻ ഏറെ സമയം ആവശ്യമില്ല. പ്രതിവിപ്ലവത്തിനു പാകമായ സാമൂഹ്യ ബോധം ഏറെക്കുറെ ഒരുങ്ങിയിരിക്കുന്നു . പ്രതിരോധത്തിന്റെ മറുവാക്ക് ഒറ്റപ്പെട്ട കൈകളിൽ മാത്രമാണ് ഉള്ളത് എന്ന് ഇനിയും തിരിച്ചറിയാതെ പോവരുത്.. പ്രതിവിപ്ലവത്തിനു ആവശ്യമായ ആശയങ്ങൾ ഇവിടെ പാകമായി ക്കൊണ്ടിരിക്കുന്നു. പാർട്ടി പറയുന്നതല്ല അണികളുടെ ബോധം എന്ന് അറിയാതെ പോവരുത് .
ബോധവും ബോധ്യവും രണ്ടും രണ്ടാണ് . ബോധം അവസ്ഥയാണ് . ബോധ്യം അറിവാന്. രണ്ടിലും കാര്യങ്ങൾ വെച്ചു മാറുന്നുണ്ട് .
വ ലതുപക്ഷത്തിൻ്റെ രാഷ്ട്രീയ സിലബസ് അറിയാത്തവന് ഇടതുപക്ഷത്തെ നയിക്കാനാവില്ല തന്നെ. സാമൂഹ്യ വായന അറിയാത്തവന് പറഞ്ഞതല്ല രാഷ്ട്രീയം. കാരണം അത് പൊതു ബോധത്തിന്റെ തിരിച്ചറിവിലൂടെ സ്വായത്തമാക്കുന്ന അവസ്ഥയാണ്. സാമൂഹ്യ മായ അറിവിൽ നിന്നും ആർജ്ജിക്കുന്ന ആയുധശേഷിയാണ്. എസ്റ്റാബ്ലിഷ്‌മെന്റ് ന്റെ ഔദാര്യത്തിൽ നിലനിൽക്കുന്ന പ്രവർത്തന പദ്ധതിയല്ല .വ്യക്തിനിഷ്ഠ താത്പര്യത്തിൻ്റെ മത്സര ക്കളരിയല്ല . പ്രതിസന്ധിയിലും ചേർത്ത് പിടിക്കുന്ന ആത്മബന്ധത്തിന്റെ മഹാകാവ്യമാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം. കള്ളനാണയങ്ങളെ പുറത്തെറിഞ്ഞുകൊണ്ടു മാത്രം സാധ്യമാവുന്ന മഹാ യാത്ര. പ്രതിവിപ്ലവത്തിൻ്റെ വിത്തുകൾ നിങ്ങളിലും പാകിയിരിക്കുന്നു. അത് സംശയങ്ങൾ ആയി വളരുന്നു. ശത്രുവിന്റെ ആയുധങ്ങൾ ആയി മാറുന്നു. നിലപാട് കൊണ്ട് നിങ്ങൾ ശത്രു പക്ഷത്തു നിലയുറപ്പിക്കുന്നു. ആഭ്യന്തര ശത്രുക്കൾ അയി തീരുന്നു. ഇങ്ങനെ വളരുന്ന ആഭ്യന്തര ശത്രുക്കൾ തീർക്കുന്ന അരാജകത്വം ആണ് പ്രതിവിപ്ലവത്തിന്റെ ഭൂമിക ഒരുക്കുന്നത്..വ്യക്തി ഹത്യയിലൂടെ രാഷ്ട്രീയ നേതൃത്വത്തെ നശിപ്പിക്കുക എന്നതാണ് ബൂർഷ്വാ പ്രചാരണ രീതി.. നേതൃത്വത്തിന്റെ തകർച്ച അണികളിൽ അരക്ഷിതത്വവും അരാജകത്വവും വളർത്തുമ്പോൾ പ്രതി വിപ്ലവത്തിന്റെ സമയമായെന്ന് അറിയുക..
സംഘടനയുടെ തിരിച്ചറിവ് നേതൃത്വത്തിന്റെ മാത്രം തിരിച്ചറിവാകുന്ന അവസ്ഥ ആവരുത് . ജനങ്ങളുടെ സാമാന്യമായ തിരിച്ചറിവിലേക്ക് പോവുമ്പോഴാണ് രാഷ്ട്രീയം അതിന്റെ ക്രീയാത്മക ധർമ്മം നിർവഹിക്കുന്നത്. ശത്രുവിനെ പഠിക്കുക എന്നാൽ അതിനെ എതിർത്ത് തോൽപ്പിക്കാനുള്ള സ്ട്രാറ്റജി കൂടി തയ്യാറാക്കുക എന്നാണ് അർത്ഥം .പ്രതിരോധത്തിന് ആയുധമില്ലെങ്കിൽ തിരിച്ചറിവിൽ കാര്യം ഇല്ല.
കള്ളപ്പണം രാഷ്ട്രീയത്തിന്റെ ശക്തിയെങ്കിൽ അശ്ലീലം അതിൻ്റെ സൗന്ദര്യവുമാവുന്നു . അഴിമതി സാമാന്യ വൽക്കരിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നത് അങ്ങിനെയാണ് .
മാധ്യമ വിചാരണക്കനുസരിച്ചു രാഷ്ട്രീയം പറയുന്ന സംഘടനാ സ്വഭാവം ഏറെ അപകടകരമാണ് . രാഷ്ട്രീയ ജാഗ്രതയില്ലത്ത സമൂഹമാണ് നമ്മുടേത് .വിശ്വാസത്തിന്റെ വൈകൃതം കൊണ്ട് അലസമായ ഒരു സമൂഹം. ഏതു വർഗ്ഗീയതക്കും സ്വത്വ രാഷ്ട്രീയത്തിനും കീഴ് പ്പെടുന്ന സാമൂഹ്യാവസ്ഥയാണ് ഇവിടെയുള്ളത് .ചരിത്രം ചേർത്ത് വെച്ച് തുടങ്ങിയാൽ മാത്രം പരിഹരിക്കാൻ കഴിയുന്ന രാഷ്ട്രീയാവസ്ഥ.. കൈവിട്ടുപോവുന്ന ചരിത്ര ബോധം വലിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കും.. ജനങ്ങൾക്ക് ഒപ്പമാവാം .പക്ഷെ അവരുടെ ബോധത്തിന്റെ കൂടെ ഒഴുകുന്ന അവസ്ഥ പ്രതിലോമപരമാണ് ഒപ്പം ചേർത്ത് ഉയർത്തിക്കൊണ്ടുവരിക എന്നതിലാണ് കാര്യം. നാരായണ ഗുരു ചെയ്തത് അതാണ്. നവോത്ഥാനം ചെയ്തതും അത് തന്നെ. ഉറക്കെ പറയുന്ന രാഷ്ട്രീയം ആണ് നമുക്ക് ആവശ്യം.. വിളിച്ചു പറയുന്ന നിലപാട് അതിൽ ഉണ്ടാവും.. തിരിച്ചറിവിന്റെ വെളിച്ചം നൽകുന്ന വർത്തമാനങ്ങൾ കൊണ്ട് പരസ്പരം ചേർത്ത് പിടിക്കുന്ന സാമൂഹ്യ ബോധം വളർത്താൻ ഇത് സഹായിക്കും.. എല്ലാ കള്ള നാണയങ്ങളെയും തുറന്നു കാണിച്ചു കൊണ്ട് നമുക്ക് ആരം ഭിക്കേണ്ടിയിരിക്കുന്നു. സമർപ്പിതമായ സാമൂഹ്യ ബോധമില്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റ് ആവാൻ പറ്റില്ല. ഒഴുക്കിനൊപ്പം അഭിപ്രായം പറയുന്ന അലസ മനസ്സിന്റെ അലങ്കാരമല്ല പുരോഗമന രാഷ്ട്രീയം. അത് സാമൂഹ്യ ജാഗ്രതയുടെ കാവൽ ദൗത്യം ആണ്. പ്രതിലോമ ചിന്തകൾ പുറത്തു മാത്രമല്ല അകത്തും ഉണ്ട് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത് .