BUSINESS POLITICS- POLITICAL PSYCHOLOGY



ബിസിനസ്   പൊളിറ്റിക്‌സും   പൊളിറ്റിക്കൽ  ബിസിനസും      

           (political psychology)

*****************************

കച്ചവടത്തിലെ രാഷ്ട്രീയവും  രാഷ്ട്രീയത്തിലെ കച്ചവടവും  ആണ്   നമ്മളെ ഇപ്പോൾ അലട്ടുന്ന വിഷയം.  വിഷയം പുതിയതല്ലെങ്കിലും  ഇപ്പോൾ നമ്മൾ ഈ വിഷയം വല്ലാതെ ചിന്തിച്ചു പോവുന്നുണ്ട്  സാമൂഹ്യ സ്വീകാര്യതക്കുള്ള  .  ബിസിനെസ്സ്കാരന്  രാഷ്ട്രീയക്കാരൻ ആവാൻ പറ്റുമോ.?, രാഷ്ട്രീയ നേതാവാകാൻ പറ്റുമോ ? രാഷ്ട്രീയക്കാരന്  ബിസിനസ് കാരൻ  ആവാൻ പറ്റുമോ  ?. ആവാൻ പറ്റും   എന്നാണ്  ലളിതമായ  ഉത്തരം. ഇന്ത്യൻ സന്ദർഭം നോക്കിയും അമേരിക്കയിൽ നോക്കിയും മറ്റു ലോകരാഷ്ട്രീയം  നോക്കിയും നമുക്കിത് പറയാം . കമ്മ്യൂണിസ്റ്റ് കാരന്  ഇങ്ങനെ പറ്റുമോ ? ആവാം എന്നുള്ളതാണ്  സാമൂഹ്യ യാഥാർഥ്യം. നല്ല ബിസിനസ് കാരൻ  രാഷ്ട്രീയക്കാരുമായി നല്ല ബന്ധം സൂക്ഷിക്കും. ചിലപ്പോൾ രാഷ്ട്രീയ നേതാവ് തന്നെ ആയി മാറും. കാരണം ബിസിനസ് അതിൻ്റെ  മൗലീക അർത്ഥത്തിൽ ഒരു ഹ്യൂമൻ റിലേഷൻ മൂവ്മെന്റ് ആണ്.(human relation movement).  മനുഷ്യനെ മാറ്റി നിർത്തി അവനു കച്ചവടം ഇല്ല. അപ്പോൾ അവനെ സമർത്ഥമായി ചേർത്ത് പിടിക്കുക എന്നതിലാണ് കാര്യം. .അതിനു സ്നേഹിച്ചു  ചേർക്കുക എന്നർത്ഥമില്ല.കെണിയിൽ വീഴ്ത്തുക എന്ന് പറഞ്ഞാൽ തെറ്റും പറയാൻ പറ്റില്ല. . അതിനാണ് പരസ്യം. പരസ്യം എല്ലായിടത്തും ഉണ്ട്. അത് രാഷ്ട്രീയത്തിലും ഉണ്ട്. പരസ്യത്തിന്റെ വകഭേദമായി പ്രചാരണം എന്ന് പ്രയോഗിക്കുന്നു എന്ന് മാത്രം. രാഷ്ട്രീയത്തിൽ ഒരു സാമൂഹ്യ മൂല്യം ഉയർത്തി പിടിക്കുന്നത് കൊണ്ട് പ്രചാരണം എന്ന് തന്നെയാണ് ഉചിതമായ  പ്രയോഗം.

ബിസിനസ് കാരന്  രാഷ്ട്രീയം അവൻ്റെ  സാമൂഹ്യ ബലം(social  power)  ഉറപ്പിക്കാനുള്ള ഉപാധിയാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ, അതിൻ്റെ  നേതാവാകുമ്പോൾ  ഏതൊരു സോഷ്യൽ settlement  ഉം എളുപ്പമാവും . എന്തെന്നാൽ സാമൂഹ്യ പദവി സാമൂഹ്യ അധികാരം കൂടിയാണ്. അത്         കൊണ്ടാണ്  പ്രോട്ടോകോൾ വെച്ച് MLA  ചീഫ് സെക്രെട്ടറിക്കു മുകളിൽ വരുന്നത്.  ബിസിനസ് കാരന്റെ സ്വകാര്യമായ ആസ്തി ബലത്തെ സുഖകരമായി മുന്നോട്ടു കൊണ്ടുപോവാനുള്ള  സാമൂഹ്യ  പിന്തുണ ആയാണ് രാഷ്ട്രീയം  ബിസിനസ് കാരന്  നൽകുന്നത്. ഇവിടെ വർക് ചെയ്യുന്നത് ബിസിനസ് പൊളിറ്റിക്സ് ആണ്. അതുകൊണ്ടു  ബിസിനസ്സും  രാഷ്ട്രീയവും  എന്നും  വൈരുധ്യത്തിൽ തന്നെയാണ്.  കമ്മ്യൂണിസ്റ്റ്ര കാരന്  രണ്ടും  രണ്ടു താത്പര്യങ്ങൾ തന്നെയാണ്. ലെനിനിസ്റ്റ്  സമീപനത്തിലെ  പ്രായോഗിക നിലപാട്  സ്വീകരിച്ചാകുമ്പോൾ  തന്നെ  രാഷ്ട്രീയ ജാഗ്രത ഒട്ടും കൈവിട്ടുപോവരുത്.  ഒരു  മാർക്സിസ്റ്റ് -ലെനിനിസ്റ്റിന്റെ  ഒത്തുതീർപ്പുകൾ  അവസരവാദമായോ  ആശയപരമായ  വീഴ്ച്ചയായോ  വിലയിരുത്തപ്പെടുന്നുണ്ട്. രാഷ്ട്രീയ സംരംഭകത്വം  ബൂർഷ്വാ രാഷ്ട്രീയത്തിന് പഥ്യമാണ്. ഒരു ബിസിനസ് കാരൻ  രാഷ്ട്രീയക്കാരൻ ആകുമ്പോൾ  രാഷ്ട്രീയം അയാൾക്ക്‌ തൻ്റെ  ബിസിനെസ്സിനുള്ള  സംരക്ഷണ കവചം മാത്രമാണ്. ബിസിനസ് അയാൾക്ക്‌ നാട് നന്നാക്കാനുള്ള ഉപാധിയൊന്നുമല്ല  വലതുപക്ഷത്തുനിന്നും ഇടതുപക്ഷത്തേക്ക് നേതാക്കൾ  ചേക്കേറുന്നത്  ആദർശനത്തിന്റെ  ആവേശത്തിലൊന്നും അല്ല. വിലപേശലിന്റെ  വ്യവഹാര  വഴിയിലൂടെ ആണ്.  അങ്ങിനെ  വിലപേശി വരുന്നവനെ സ്വീകരിച്ചിരുത്താൻ  അധികാരത്തിന്റെ കസേരകൾ ഒഴിച്ച്  കൊടുക്കുമ്പോൾ  രാഷ്ട്രീയം  വാണിജ്യമൂല്യങ്ങൾക്കു  വഴിമാറിക്കൊടുക്കുന്നുണ്ട്.. നിലപാട് മാറ്റത്തെ   അംഗീകരിക്കേണ്ട എന്നല്ല  പറയുന്നത്.. നിലപാട് മാറ്റത്തിലെ താത്പര്യത്തെ  പരിശോധിച്ചു  ബോധ്യപ്പെടേണ്ടതുണ്ട്  എന്നാണ്. അധികാര മത്സരത്തിന്റെ രാഷ്ട്രീയത്തിൽ  നിലപാടുകൾ ആദർശമാവുക അപൂർവമാണ്. മത്സര പറമ്പിലെ  സമ്മർദ്ദ ശക്തിയാവാൻ  വിലപേശി വരുന്ന  സംരംഭകത്വ  മനോഭാവത്തെ തിരിച്ചറിയാതെ പോവുന്നത്  രാഷ്ട്രീയ ദുരന്തമായേക്കാം. ബിസിനസ് കാരൻ  രാഷ്ട്രീയത്തിൽ വന്നാൽ  അവിടെ ഒരു രാഷ്ട്രീയ ജന്മി ജനിക്കും എന്നും  കാണണം.

മുന്നണി മാറ്റവും  പാർട്ടി മാറ്റവും ആശയ പരമോ ആദർശപരമോ  ആയ നിലപാടല്ല..     മറിച്ചു രാഷ്ട്രീയ സംരംഭകത്വത്തിലെ  സമ്മർദ്ദ സമീപനങ്ങൾ മാത്രമാണ് എന്ന് സമകാലീന സംഭവങ്ങൾ  കണ്ടു ബോധ്യപ്പെടാവുന്നതേ ഉള്ളൂ. ഇത്തരം  കാലുമാറ്റങ്ങളിൽ  ഉള്ള ആദർശവാദം പൊളിറ്റിക്കൽ ഹൈപ്പോക്രസി യിലെ  ലക്ഷണമൊത്ത  മനോഭാവങ്ങൾ ആണ്. ഇത്തരക്കാരുടെ അടുക്കളയിൽ ആദർശം വേവിക്കുന്നുണ്ട് എന്ന് കരുതി കാത്തിരിക്കുന്നവർ  പിന്നീട് വിഡ്ഢികൾ ആക്കപ്പെടും എന്ന്  ചരിത്രം നമ്മളോട് പറയുന്നുണ്ട്. അവസരവാദ രാഷ്ട്രീയം ബിസിനസ് രാഷ്ട്രീയം തന്നെയാണ്. ഇത് രണ്ടും സാമൂഹ്യ യാഥാർഥ്യമാണ് . ഈ സാമൂഹ്യ യാഥാർഥ്യത്തെ എങ്ങിനെ സമീപിക്കും  എന്നതാണ്  പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേരിടുന്ന  വലിയ പ്രശ്നം. മലീമസമായ സാമൂഹ്യ ബോധത്തിൽ ഉൽകൃഷ്ടമായ രാഷ്ട്രീയ ബോധം  എങ്ങിനെ നിലനിൽക്കും എന്നത് ഉത്തരം തേടേണ്ട  രാഷ്ട്രീയ  മനഃശാസ്ത്രമാണ്. മൂല്യ ബോധമില്ലാത്ത ഭൗതീകാ സക്തിയിൽ  ആനന്ദം തേടുന്ന  ഒരു ജനതയെ  രാഷ്ട്രീയ വൽക്കരിക്കുക  ഏറെ ശ്രമകരമാണ്.  രാഷ്ട്രീയ സുഖവാസത്തിന്  ഇറങ്ങി പുറപ്പെട്ട  വ്യക്തികളുടെയും  ഗ്രൂപ്പുകളുടെയും  സുവർണ്ണ കാലമാണ്  ഇന്ത്യയിലെ ഈ സംരംഭകത്വ കാലം .ആൾബലമില്ലാത്ത  പാർട്ടിയും വ്യക്തിയും  അധികാരതിൽ ഇരുന്നു   ആളാവുന്നത്  നമ്മൾ കാണുന്നുണ്ട്. കമ്മ്യൂണിസ്റ്റ്  എന്ന് ലേബൽ ഉള്ള പാർട്ടിയെയും കാണാം. സമ്മർദ്ദത്തിൽ ആക്കി കാര്യങ്ങൾ നേടുക  എന്ന ഏക മുദ്രാവാക്യം  ഉള്ളവർ.  മറ്റ്  മുഖ വാക്കുകൾ ഒക്കെ  വെറും ക്ലിഷേ മാത്രം. കൂട്ടത്തിൽ കൂടി കുരുട്ടു ബുദ്ധി കാണിക്കുന്ന  ഇക്കൂട്ടർ മുന്നണി മര്യാദകൾ  ലംഘിച്ചു  സമ്മർദ്ദത്തിൽ ആക്കി കാര്യങ്ങൾ നേടുന്നത് പതിവ് കാഴ്ച.


ബിസിനസ്  പൊളിറ്റിക്‌സിലെ  ഏറ്റവും എളുപ്പമുള്ള  പദ്ധതി ((PROJECT) വർഗ്ഗീയതയാണ്. വംശീയതയാണ്. മതമൗലീകവാദവും തീവ്രവാദവുമാണ്. കപട വിശ്വാസത്തിന്റെ കൂട്ടായ്മ  വളർത്താനുള്ള  ചെലവില്ലാത്ത  വഴികളാണ് ഇതൊക്കെ. മനുഷ്യനെ വേർതിരിക്കുന്ന, തമ്മിൽ തല്ലിക്കുന്ന  വർഗ്ഗീയ , വംശീയ , മതമൗലീകവാദ , തീവ്രവാദ  പദ്ധതികളിലൊന്നും  ദൈവത്തിന്  പങ്കില്ല. സാമൂഹ്യാധികാരത്തിനും  സമ്പത്തിനും വേണ്ടിയുള്ള സംരംഭക പദ്ധതികളാണ് ഇതൊക്കെ.  സാംഗത്യമില്ലാത്ത  വിശ്വാസ ഗ്രന്ഥങ്ങളുടെ  അർത്ഥമില്ലാത്ത വരികളിൽ അടിമയായി ജീവിക്കുന്ന ഒരു ജനതയെ സങ്കുചിത ബോധങ്ങളിൽ  കൊണ്ടുപോവാൻ ഏറെ എളുപ്പമാണ്.ചെലവില്ലാത്ത  രാഷ്ട്രീയ മൂലധനമാണ്  വർഗീയത എന്ന്  നമ്മൾ ഇവിടെ കാണുന്നു. . രാഷ്ട്രീയത്തിന് വർധക്യമില്ല .വയസ്സിന്റെ പേര് പറഞ്ഞുള്ള വിലക്കുകൾ  സംരഭകത്വ സമീപനമായേ കാണാൻ പറ്റൂ. ഊഴം നിശ്ചയിക്കുന്നതും മൂല്യ ബന്ധിതമായ രാഷ്ട്രീയം അല്ല.  കാരണം രാഷ്ട്രീയം സമർപ്പിത ജീവിതമാണ്.  പ്രതിബദ്ധതയിൽ എരിഞ്ഞു തീരുന്ന രക്തസാക്ഷിത്വം .അവിടെ ഊഴം കാത്തിരിക്കുന്നതും ഊഴം തീരുന്നതും  അസംബന്ധമാണ്.

ജനങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ താത്‌പര്യങ്ങളെ മുൻനിർത്തിയുള്ള  സമീപനം ആണ്  രാഷ്ട്രീയം ആവശ്യപ്പെടുന്നത്. സംസ്കാരം എന്നതിൽ  വിശ്വാസവും  അതിൻ്റെ വകഭേദങ്ങളും ഉൾപ്പെടുന്നുണ്ട്.ജനങ്ങളെ കൂടെ നിർത്താനുള്ള  അജണ്ട യാണ് എല്ലാവരും  പരീക്ഷിക്കുന്നത്. അത് ജനങൾക്ക് വേണ്ടിയുള്ളതാണോ എന്നത് വേറെ ചോദ്യം . ജനങ്ങളുടെ ചെലവിൽ  അധികാരത്തെ ആസ്വദിക്കാനുള്ള  വഴിയാണ് ബൂർഷ്വാ ജനാധിപത്യം. അത് രാഷ്ട്രീയ സംരഭകത്വത്തിൻ്റെ  ലക്ഷണമൊത്ത വഴിയാണ്. 

 .പ്രൊഫഷണൽ യോഗ്യതയുള്ള  പബ്ലിക് റിലേഷൻ ഏജൻസിയെ  ഉപയോഗപ്പെടുത്തുക എന്നത്  കാലത്തിന്റെ  അനിവാര്യതയാണോ  എന്നുള്ളത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്. പൊതുബോധ നിർമ്മിതി  ഒരു പ്രൊഫഷണൽ  ദൗത്യമായി മാറുന്നു എന്നത്  മറച്ചു വെക്കാൻ സാധ്യമല്ല. സാമൂഹ്യമായ യാഥാർഥ്യം കാണാതെ  ഒരു  സാമൂഹ്യ ദൗത്യവും നിറവേറ്റാൻ ആവില്ല. രാഷ്ട്രീയത്തിലെ പുതിയ സങ്കേതങ്ങൾ  എത്രമാത്രം മൂല്യവത്താണ് എന്ന തർക്കങ്ങൾ  ഉണ്ടാവാം. തർക്കിച്ചു പരാജയപ്പെടുന്നത്  പ്രായോഗീക രാഷ്ട്രീയ മാവില്ല. PR  agency  യും വലതു മാധ്യമങ്ങളും ധർമ്മം കൊണ്ട് ഒന്ന് തന്നെയാണ്. രണ്ടു പേരും ഏറ്റെടുക്കുന്നത് പ്രചാരണ ദൗത്യം തന്നെ.  സാമൂഹ്യ സ്വീകാര്യത സാധ്യമാക്കാനുള്ള   ആധുനീക  സംവേദന സമീപനമാണ്   പി.ആർ  വർക്ക്.  വേതനം പറ്റി  പ്രതിച്ഛായ  നിർമ്മിതി നടത്തുമ്പോഴുള്ള  ധാർമീകത യാണ്  ഇവിടുത്തെ പ്രശ്നം.    പി .ആർ  ഏജൻസി യുടേത് പെയ്‌ഡ്‌  വർക്ക് ആണെന്ന് പറയാം എന്ന് മാത്രം. മറ്റൊരു തരത്തിലുള്ള പെയ്‌ഡ്‌   ന്യൂസ്. മൂല്യങ്ങളുടെ അതിർവരമ്പുകൾ   തമ്മിലുള്ള  വ്യത്യാസമാണ്  തർക്ക വിഷയം. ഇമ്പ്രെഷൻ  മാനേജ്‌മന്റ്  ൻറെ  (impression management ) നിർവ്വഹണ  മാനങ്ങളാണ്  പി.ആർ വർക്കിൽ  പ്രയോഗിക്കുന്നത്. രാഷ്ട്രീയം അതിന്റെ മൽസര ബുദ്ധിയിൽ  ഏറ്റുമുട്ടുമ്പോൾ  സാമൂഹ്യ സ്വീകാര്യത വളർത്തുക എന്നത്  ഏറെ ശ്രമകരമാണ്. അതിനാൽ സാമൂഹ്യ സ്വഭാവത്തെ ഉൾക്കൊള്ളുന്ന  പ്രതികരണ സമീപനങ്ങൾ പി.ആർ വർക്കിലൂടെ  സാധ്യമാവും. പി.ആർ  വർക്ക് ഒരു ബിസിനസ് ആകയാൽ  അവിടെയും  പ്രൊഫഷണൽ  പ്രാപ്തി  പരിശോധിക്കപ്പെടുന്നുണ്ട് . സാമൂഹ്യ  മനഃശാസ്ത്രത്തെ  അവധാനതയോടെ സമീപിച്ചുകൊണ്ടു മാത്രമേ  പി.ആർ വർക്ക് വിജയിക്കുകയുള്ളൂ. ഇവന്റ്‌  മാനേജ്‌മന്റ്  സാധാരണമായതുപോലെ പി.ആർ വർക്കും  കാലത്തിന്റെ അനിവാര്യതയായി മാറും  എന്ന്  വേണം അനുമാനിക്കാൻ. കാരണം ഒരു കാര്യത്തിലും ഏകപക്ഷീയ മായ  പരിഷ്‌കാരങ്ങൾ  മുന്നോട്ടുപോവില്ല. അതാണ് മത്സരത്തിന്റെ  മനഃശാസ്ത്രം.    ജനകീയമായ മത്സരത്തിന്റെ വേദിയാണ് രാഷ്ട്രീയം. മത്സരത്തിൽ പ്രചാരണത്തിന്റെ മാറ്റുരക്കും എന്നത്  പ്രധാനമാണ്. പ്രചാരണത്തിൽ  ഏറ്റവും പ്രബലവും ശാസ്ത്രീയവുമായ സങ്കേതങ്ങൾ ഉപയോഗിക്കുക   എന്നതാണ്  പ്രായോഗീക ബുദ്ധി. യന്ത്രത്തോക്കിനു മുമ്പിൽ വാരികുന്തവുമായി നിൽക്കുക  പ്രായോഗീക ബുദ്ധിയല്ലല്ലോ. ബിസിനസ് ആണ്  പി,ആർ ഏജൻസി യുടെ രാഷ്ട്രീയം. വേദനം പറ്റി  സേവനം കൊടുക്കുന്ന  ഒരു കക്ഷി (client )  മാത്രമാണ്  അവർക്കു പാർട്ടിയും നേതാവും.സാമൂഹ്യ സംവേദനത്തിലെ (social  communication ) സ്ട്രാറ്റജിക്  വഴികളുടെ  ഒരു പ്രൊഫഷണൽ  സർവീസ്  ആണ്  പി.ആർ. സർവീസ്. ജനങ്ങളെ ആവശ്യമുള്ളവർക്കാണ്  ഈ  സേവനം ആവശ്യമായി വരുന്നത്. .

ജനങ്ങളുടെ ബോധത്തെ അട്ടിമറിക്കുന്ന സമീപനങ്ങൾ ആധുനീകമായ  പ്രൊഫഷണൽ  പി,ആർ. വർക്കിലൂടെ  വർഗ്ഗ ശത്രുക്കൾ ചെയ്യുമ്പോൾ പ്രചാരണത്തിന്റെ  ജനകീയ വഴികളിലൂടെ  പ്രതിരോധിക്കാൻ  കമ്മ്യൂണിസ്റ്റ് കാർക്ക് ആവില്ല തന്നെ. കാരണം അത്രമാത്രം  മനഃശാസ്ത്ര അവഗാഹത്തോടെ യാണ്  ഇന്നത്തെ പി.ആർ. വർക്ക് ആസൂത്രണം ചെയ്യപ്പെടുന്നത്. സോവിയറ്റ് റഷ്യയും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും തകർന്നത് അങ്ങിനെയാണ്. ടിയാൻമെൻ  സ്‌ക്വയറിൽ  നടന്നതും അത് തന്നെ. കേരളത്തിൽ ഇന്ന് കാണുന്ന മാർക്സിസ്റ്റ് വിരുദ്ധ  പ്രചാരണത്തിന് പിന്നിലും  ആസൂത്രിതമായ പി.ആർ. വർക്ക് ഉണ്ടെന്ന്  വേണം അനുമാനിക്കാൻ. ശത്രുവിന്റെ ആയുധ ശേഷി കണ്ടറിഞ്ഞുവേണം  സ്വന്തം ആയുധ ശേഷി നിശ്ചയിക്കാൻ.

ഇത് തിരിച്ചറിയാനുള്ള ബോധം  നമ്മുടെ സമൂഹത്തിനു ഇനിയും ഉണ്ടായിട്ടില്ല  എന്നത് അപ്രിയ സത്യമാണ്. തിരിച്ചറിവില്ലാത്ത രാഷ്ട്രീയം തകർത്തെറിയപ്പെടും  എന്ന ചരിത്ര യാഥാർഥ്യത്തെ കാണുകയാണ് ബുദ്ധി.

Previous
Next Post »