കാവൽ
*********
പൊ ന്നുരുക്കുന്നുണ്ട്
എന്ന് കരുതിയാണ്
പുറത്തു
കാവൽ നിന്നത് .
എല്ലാ കാവൽക്കാരും
ഇങ്ങനെ തന്നെ .
അകമറിയാത്ത
അടിമകൾ.
വീതം വെപ്പിന്റെ
വിമർശന സാഹിത്യം
വിപ്ലവത്തിൻെറ
മുദ്രാവാക്യം
വിളിക്കുമ്പോൾ
കാവലാളുകൾ
കാത്തിരിപ്പു
തുടരുന്നു.
പൊന്നുരുകി
വരുന്നതും
കാത്ത് .