MAN THE GREAT COWARD- KAVITHA



 

മനുഷ്യൻ- മഹാനായ  ഭീരു 

***************************

വിശ്വാ സത്തിന്റെ 

വിവരക്കേടിൽ 

വേലികെട്ടി ഒളിച്ചവൻ .


ദർശനത്തിന്റെ 

കണക്കുകൂട്ടലിൽ 

കഥയെഴുതി 

തളർന്നവൻ.


മദമിളകിയ 

മതത്തിന്റെ 

മതേതരത്വം 

അളന്നവൻ.


ഭയത്തിന്റെ 

കയത്തിൽ 

അഹന്തയുടെ 

തുഴയെറിഞ്ഞവൻ .


ഒളിച്ചോട്ടത്തിനു 

 അടവ്  നയം കണ്ടവൻ.

 

മനുഷ്യൻ 

മഹാനായ ഭീരു.

Previous
Next Post »