അഭയം ***
*********
കളവുകളിൽ തീർത്ത
കല്ലറയിൽ
ഞാനെൻറെ
മരണത്തിനു
അഭയം നൽകുന്നു.
അനാശ്യാസതക്ക്
ലൈക്കുകൾ നൽകി
ആത്മവഞ്ചനയുടെ
മതിലുകൾ
തീർക്കുന്നു.
മനുഷ്യനിൽ നിന്നും
മാറിനിന്ന
മനസ്സിനെ
വാരിപ്പുണർന്ന്
മതമായിത്തീരുന്നു.
വിശ്വാസത്തിൽ തീർത്ത
ശിലകൾ
അജ്ഞതയിൽ
കരിഞ്ഞമരുന്ന
കനലായ് തീരുന്നു.
ഞാനെൻറെ
മരണത്തിന്
അഭയം നൽകുന്നു.
****************
ഒ .വി. ശ്രീനിവാസൻ.