BALIDAANAM- KAVITHA









ബലിദാനം.
************


അലഞ്ഞു നടക്കുന്ന
അനാശാസ്യത
ആത്മനിന്ദയുടെ
അടുക്കളയിൽ
റസിപ്പുകൾ
അരിഞ്ഞിടുമ്പോൾ

പ്രണയത്തിന്റെ
മേൽക്കുപ്പായം
ഇടുമ്പോൾ

രാത്രീസൗഹൃദത്തിന്റെ
സുഖമറിയിക്കുമ്പോൾ
ചുംബനവും
ഒരു സമര മുറയാവുമ്പോൾ

ഭോഗത്തിന്റെ
പേശീ ബലത്തിൽ
സ്വയം മിടുക്കറിയിക്കുന്ന
ആത്മബലത്തിൽ

കരളറുത്ത
വൈറസുകൾ
അനശ്വര രാവുമ്പോൾ

കബളിപ്പിക്കപ്പെടുന്ന
ഇരകൾക്കു
ഇത് ബലിദാന കാലം.

************

ഒ .വി. ശ്രീനിവാസൻ.




Previous
Next Post »