ചിതയിൽ നിന്ന്.
******************
അരിഞ്ഞെറിഞ്ഞ
മനസ്സിൽ
അലിഞ്ഞു തീരുന്ന
വാക്കുകൾ.
നിശബ്ദതയുടെ
വഴിയോരങ്ങളിൽ
അലഞ്ഞു നടക്കുന്നു.
മനുഷ്യൻ കുടിയൊഴിഞ്ഞ
കുലത്തിൽ
വൈറസുകൾ
ചോർന്നൊലിക്കുന്നു.
മനുഷ്യത്വം
മുറിച്ചുമാറ്റിയ
ചിന്തകൾ
മത്സരിച്ചു
മതങ്ങളാവുന്നു..
പ്രണയം വറ്റിയ
തടാകത്തിൽ
പാതിവ്രതം
പ്രാണന് വേണ്ടി
പിടയുന്നു.
പകരക്കാരില്ലാത്ത
സ്നേഹത്തിനു
പാതിവഴിയിൽ
ചിതയൊരുക്കുന്നു.
*********
ശാലിനി..