ബഡ്ജറ്റ് - കരുതലിന്റെ സാമ്പത്തീക കാഴ്ചപ്പാട്
എന്തൊകൊണ്ട് കേരളാ ബഡ്ജറ്റ് . വിഭവങ്ങൾ ,വീതിക്കപ്പെടുന്നതിലുള്ള ജനാധിപ[ത്യമാണ് കേരളാ ബഡ്ജറ്റ് പൊതുവിൽ അടയാളപ്പെടുത്തുന്നത്. വിഭവ സമാഹരണവും അതിൻ്റെ സംതുലിത വിതരണവുമാണ് ബഡ്ജറ്റിന്റെ ജനാധിപത്യ മെന്ന് പറയുന്നത്. പുതിയ നികുതി യൊന്നും ഇല്ലെന്നതാണ് വിഭവ സമാഹരണത്തിലെ ഏറ്റവും വലിയ ജനകീയത. കോർപറേറ്റ് രാഷ്ട്രീയ ത്തിന്റെ ചൂഷണ വഴിയിലൂടെ യാണ് കേന്ദ്രം അതിൻ്റെ വിഭവം കണ്ടെത്തുന്നത്. ജനങ്ങളെ പിഴിഞ്ഞ് കോര്പറേറ്റുകൾക്കു വീതം വെക്കുന്ന ബഡ്ജറ്റ് ആണ് മോഡി ഗവെർന്മെന്റ് ന്റെ പ്രത്യേകത എങ്കിൽ പൊതു വത്കരണത്തിന്റെ സാമ്പത്തീക നേട്ടങ്ങൾ സാമാന്യമായി വീതിക്കുക എന്നതാണ് കേരള മോഡൽ. ഒന്ന് കോർപൊറേറ്റ് ബഡ്ജറ്റ് എങ്കിൽ മറ്റേത് ജനകീയ ബഡ്ജറ്റ്.
****
ഒരു ബഡ്ജറ്റ് അതിന്റെ ജനകീയത അടയാളപ്പെടുത്തുന്നത് അതിൻ്റെ പ്രധാനപ്പെട്ട ഗുണഭോക്താക്കൾ ആരെന്നു നോക്കിയാണ് .ബഡ്ജറ്റിൽ PUBLIC FLOW OF MONEY ശക്തമായ രീതിയിൽ ഉറപ്പിക്കുന്നില്ലേൽ അതൊരു ജനകീയ ബഡ്ജറ്റ് അല്ല. അതൊരു ജനാധിപത്യ ബഡ്ജറ്റും അല്ല. ജനകീയ മല്ലാത്തതൊന്നും ജനാധിപത്യമല്ല . PUBLIC FLOW OF MONEY സാധ്യമാവുന്നത് ക്ഷേമ പദ്ധതികളിലൂടെ യാണ്..
****
ആരോഗ്യമുള്ള ജനതയിൽ നിന്നുമാണ് ഒരു സമ്പദ് വ്യവസ്ഥ അതിന്റെ വളർച്ചക്ക് കോപ്പ് കൂട്ടുന്നത്. അതുകൊണ്ടു ആരോഗ്യമുള്ള ജനതയാണ് വികസനത്തിന്റെ അടിത്തറ. ജനതയെ ആരോഗ്യമുള്ളവരാക്കാതെ സമ്പദ് വ്യവസ്ഥയെ ആരോഗ്യമുള്ളതു ആക്കാൻ പറ്റില്ല. ഏറ്റവും വലിയ നീക്കിയിരിപ്പു ആരോഗ്യമേഖലക്കു ആണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ്.
***
വ്യവസായ വികസനത്തിന്റെ വികേന്ദ്രീകൃത വഴി തുറക്കുന്നതു പ്രാദേശീക വ്യവസായ വികസനത്തിലൂടെ ആണ്. അതിനുള്ള മുഖ്യമായ മാർഗ്ഗം MSME സെക്റ്റർ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ്. ചരിത്രത്തിൽ ആദ്യമായി ഈ മേഖലക്ക് വായ്പ നൽകാൻ 2000 കൂടി നീക്കിവെച്ചിരിക്കുന്നു. പലിശ ഇളവിന് വേറെയും നീക്കിയിരുപ്പ് ഉണ്ട്.. സംരഭകരുടെ ക്ഷേമം ഉറപ്പാക്കാൻ വ്യവസായ നിക്ഷേപത്തതിന് സബ്സിഡി വേറെ..സംരംഭകത്വ സഹായ പദ്ധതിക്കു 25 കോടി നീക്കിവെച്ചിട്ടുണ്ട്. നാനോ വ്യവസായ യൂണിറ്റുകളുടെക്ഷേമത്തിന്ന് 15 കോടി വേറെയും ഉണ്ട്. ഇതാണ് സംരംഭകത്വ ക്ഷേമം.
സമഗ്ര ക്ഷേമത്തിൻ്റെ സാമ്പത്തീക കാഴ്ചപ്പാട്. അതാണ് കേരളം ബഡ്ജറ്റിന്റെ പ്രത്യേകത.
****
(അപൂർണം )