വിഗ്രഹ ങ്ങൾ
***************
വിവരമില്ല
വികാരമില്ല
വിപ്ലവമില്ല
പ്രതിവിപ്ലവവുമില്ല .
...പക്ഷെ
പദവിയുണ്ട്
പത്രാസുണ്ട്
ഭയപ്പെടുത്തും
നിസ്സംഗതയുണ്ട്.
അണികളുണ്ട്
ആരാധകരുണ്ട്
വിശ്വാസത്തിൻറെ
മതിൽക്കെട്ടുകളുണ്ട് .
വക്കീൽ ഉണ്ട്
കോടതിയുണ്ട്.
മനുഷ്യ ദൈവങ്ങളുടെ
ഡ്യൂപ്ലിക്കേറ്റുകളുമുണ്ട് .
മഹാ ഭാഗ്യം
ഈ വിഗ്രഹജന്മം ..
.