ഉത്തരവിന്റെ മനഃശാസ്ത്ര൦
(Management Psychology )
ഉത്തരവ് എന്ന് പറഞ്ഞാൽത്തന്നെ ഒരു ഫ്യുഡൽ പദമാണ്. കാരണം അവിടെ അനുസരണ ഉണ്ട്. അനുസരിപ്പിക്കുന്നതെല്ലാം ഫ്യുഡൽ ആണ് എന്നുള്ളത് അപ്രിയമായ സത്യമാണ്. "എന്തൊക്കെയോ " അങ്ങ് കൊഴിഞ്ഞു പോവും എന്ന് മാർക്സ് പറഞ്ഞത് വെച്ചത് വെറുതെയല്ല.
വായിക്കുന്നവന് അങ്ങ് പെട്ടെന്ന് മനസ്സിലാവാൻ പാടില്ല എന്നത് ഉത്തരവ് എഴുതുന്നവന്റെ മനസ്സും മനശ്ശാസ്ത്രവും ആണ്. എഴുതുന്നവന്റെ ഫ്യുഡൽ ഗമയാണ് അത്.
ഒരു ഉത്തരവുകിട്ടിയാൽ അതിൻ്റെ അർത്ഥവും വ്യാഖ്യാനവും തേടി പരക്കം പായുന്ന കീഴുദ്യോ ഗസ്ഥനെ ആണ് ഉത്തരവ് സ്പെഷ്യലിസ്റ്റ് പ്രതീക്ഷിക്കുന്നത്.
വ്യാഖ്യാനിച്ചു അർത്ഥം മനസിലാക്കുകയോ അർത്ഥം മനസിലാക്കി കൊടുക്കുകയോ ചെയ്യേണ്ട സാഹിത്യ സൃ ഷ് ടി യല്ല ഉത്തരവ്.
അത് നേരിട്ടുള്ള ആശയ വിനിമയമാണ്. അവ്യക്തത (ambiguity ) യോ ധ്വനിയോ ഉത്തരവിൻറെ അലങ്കാരം ആവില്ല.
ആത്മ നിഷ്ഠമായ വ്യഖ്യാനങ്ങൾക്കു അവസരം കൊടുക്കുന്ന ഒരു കുറിപ്പും ഉത്തരവിൻറെ ഗണത്തിൽ വരില്ല.
സ്വയം വിശദീകരിക്കുന്ന വാർത്താ വിനിമയം മാത്രമേ ഉത്തരവ് ആവൂ. ഉത്തരവിന്റെ കൂടെ 'ഉത്തരവൻ" ട്രാവൽ ചെയ്യുന്നില്ലല്ലോ ..
നടപ്പാക്കേണ്ടവന് വായിച്ചു മനസിലാവാത്തതൊന്നും ഉത്തരവ് അല്ല.
ഉത്തരവിന്റെ ഫ്യുഡൽ മനോഭാവം തിരിച്ചറിയാതെ ഒരു ഉത്തരവും ശരിയാവാൻ പോവുന്നില്ല.
ഉത്തരവ് ഒരു ഉത്തരം ആണ് എന്നതുപോലെതന്നെ ഒരു ചോദ്യവുമാണ്.
ചോദ്യം മാത്രമാവുന്നു ഉത്തരവുകൾ എന്നതാണ് ഇന്നത്തെ പൊല്ലാപ്പ്.
താൻ വലിയ കേമൻ ആണ് എന്ന് കാണിക്കാൻ "ഉത്തരവൻ " കാണിക്കുന്ന പൊല്ലാപ്പാണ് എല്ലാ പ്രശ്നനങ്ങൾക്കും കാരണം...
ഉത്തരവിന്റെ വാർപ്പ് മാതൃകകൾ പൊളിച്ചെഴുതേണ്ട സമയം എന്നെ അതിക്രമിച്ചരിക്കുന്നു.