ചന്തവിശേങ്ങൾ
******************
ഭക്തിയുടെ
നുണയിൽ
മുളപ്പിച്ച
വിശ്വാസത്തിൽ
കാമുകനൊരുവൻ
പ്രണയലേഖനമെഴുതുന്നു
മറവിയുടെ
മഹാശാപത്തിൽ
രാഷ്ട്രീയം
നാടുവാഴുന്നു.
യുക്തിയുടെ
കണ്ണട വെച്ച്
ചങ്ങമ്പുഴ
കാമ്പസിലെത്തുന്നു .
കണ്ട സൗന്ദര്യത്തെ
കൊണ്ടുപോവാൻ
കീറ്റ്‌സ്
ചന്തയിലെത്തുന്നു .
കേട്ട പാട്ടു തന്നെ
മധുരതരമെന്നു
നമ്മൾ മാറ്റിപ്പറയുന്നു.