തത്വത്തിൽ എഫ് ബി യും അതിൻ്റെ കുന്ത്രാണ്ടവും ഒക്കെ പ്രകൃതി വിരുദ്ധമാണ്. ഓടിട്ട വീടായാലും , ടാറിട്ട റോഡായാലും പ്രകൃതി വിരുദ്ധമാണ്. കളിമണ്ണെടുത്തു ടൈൽസ് ആക്കിയാലും കരിങ്കൽ കുഴിച്ചു വീട് വാർത്താലും പ്രകൃതി വിരുദ്ധമാണ്.രാത്രിയെ പകലാക്കുന്ന electric ലൈറ്റുകൾ രാത്രി ജീവികളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നുണ്ട് .അതുകൊണ്ടു പ്രകൃതി വിരുദ്ധമാണ്. പുഴയിൽ പാലം കെട്ടിയാൽ പ്രകൃതി വിരുദ്ധമാണ്. റെയിൽ പ്രകൃതി വിരുദ്ധമാണ് .ഖനനം , വ്യവസായങ്ങൾ എന്നിവ പ്രകൃതി വിരുദ്ധമാണ്പ. പ്ലൈവുഡ് വ്യവസായവും പ്രകൃതി വിരുദ്ധമാണ്. പാ പ്പിനിശ്ശേരി കണ്ടൽ പാർക്കിനെ പൂട്ടിക്കാൻ പറഞ്ഞ ഒരു കാര്യം അത് രാത്രി ജീവികളുടെ ആവാസവ്യസ്ഥയെ നശിപ്പിക്കും എന്നാണ്. പ്രകൃതി വിരുദ്ധ ജീവിതത്തിലെ പ്രതികളായ മനുഷ്യൻ പ്രകൃതിയെ കുറിച്ച് വിലപിക്കുന്നതും പ്രകൃതി വിരുദ്ധമാണ്. താത്വീക വിശകലനവും പ്രായോഗീക സമീപനവും തമ്മിൽ പൊരുത്തപ്പെടുക എന്നതിലാണ് കാര്യം.