പീഡനം VS ചൂഷണം
***********************
പീഡനം എന്നത് .അപചയപ്പെട്ട സമൂഹത്തിന്റെ പൊതു സ്വഭാവമാണ്. ഡോക്ടർമാർക്ക് പോലും രക്ഷയില്ല. ഗുസ്തി പഠിച്ചാലും രക്ഷയില്ല.വല്ല തന്തൂരി അടുപ്പിലും ജീവിതം അവസാനിക്കും എന്നും നമ്മൾ പണ്ടേ കണ്ടതാണ്. അത് ബ്യുറോക്രസിയിലുണ്ട്. രാഷ്ട്രീയത്തിലുണ്ട്. കലയിലും സംസ്കാരത്തിലും ഉണ്ട് .ചാക്കിൽ കെട്ടി തോട്ടിലിട്ടത് സിനിമയിലല്ല. പീഡനത്തിന്റെ പ്രതികൾ എല്ലാ മേഖലയിലും ഉണ്ട്. അടിമ-ഉടമ ബന്ധത്തിൽ മാത്രമല്ല പീഡനം. അധികാര ശ്രേണികളിലെ അവിഹിത നിലപാടാണ് പീഡനം. പീ ഡനം അധികാരത്തിന്റെ ചൂഷണ സ്വഭാവമാണ്. അവഗണയും അപമാനവും പീഡനമാണ്. വാണിജ്യ സമൂഹത്തിൽ രതി സൗന്ദര്യവും വിലപേശാനുള്ള ഉപാധിയാവുന്നതു സ്വാഭാവികം. നിഷ്കളകമല്ലാത്ത സമൂഹത്തിന്റെ നിരീക്ഷണങ്ങളും നിലപാടുകളും അത്ര ശുദ്ധമാണ് എന്ന് വിശ്വസിക്കാനാവില്ല.അധികാരത്തിന്റെ അവിഹിത സ്വാധീനമാണ് പീഡനത്തിന്റെ വഴി .