മാഫിയ
************
ചിലപ്പോൾ
അത്
തുറന്ന പുസ്തകം പോലെയാണ്
കണ്ടറിയാവുന്ന ചിത്രം.
ചിലപ്പോൾ
അത്
മറഞ്ഞു നിൽക്കുന്ന
കുന്തം പോലെയാണ്
കൊണ്ടറിയാവുന്ന
വേദന.
അത്
വേഷമില്ലാത്ത
രാഷ്ട്രീയമാണ് .
രൂപ ഭദ്രമായ
സംസ്കാരമാണ് .
മറുവാക്കില്ലാത്ത
വിശ്വാസമാണ്.
"ബുദ്ധിയുള്ള"വന്റെ
നീതിയാണ്.