kaliman prathimakal-kavitha
കളിമൺ പ്രതിമകൾ
**********************
കണ്ണുതുറക്കാത്ത
ദൈവങ്ങൾ
കാവലിരിക്കുമ്പോൾ
അമ്പല കുമ്പിളിൽ
സാത്താന്മാർ
ആചാരം
കൊന്നു തിന്നുന്നു.

കണ്ടുനിന്ന
സർവശക്തൻ
മണ്ണുതൊടാതെ
വിണ്ണിലിരിക്കുന്നു ..
വിലയില്ലാത്ത
വിശ്വാസം
വിലപിച്ചു
വിടപറയുന്നു.
***************
ഒ .വി. ശ്രീനിവാസൻ.