രതിയും രാഷ്ട്രീയവും..
രതിക്ക് അരാജകത്വത്തിൻ്റെ എന്തെല്ലാം വകഭേദങ്ങൾ ഉണ്ടെന്നു ഓരോ ദിവസവും വാർത്തകൾ ആയി പുറത്തു വരികയാണ്...അവസാനം തലശ്ശേരിയിലെ ദുരന്തം ആണ് വാർത്ത...ഇത് അവസാനമാവില്ല..ലേറ്റസ്റ്റ് ആവാനേ തരമുള്ളൂ...''സ്ത്രീ പീഡനത്തിന്റെ'' രക്ഷാ കവചം വെച്ച് അഴിഞ്ഞാടുന്ന ഇത്തരം അരാജകത്വത്തെ ജീവിതത്തിന്റെ എല്ലാ തുറകളിലും കാണാം....വെളുത്തകുഞ്ഞു പിറന്നപ്പോൾ 'അമ്മ കഴുത്തു ഞെരിച്ചു കൊല്ലുന്നു ..(ഇടുക്കി), മാനഹാനി ഭയന്ന് നവജാത ശിശുവിനെ കുഴിച്ചു മൂടുന്നു...(നിലമ്പൂർ), സ്വന്തം കുഞ്ഞിനെ കൊന്നു കുറ്റിക്കാട്ടിൽ ചാടുന്നു.(പുത്തൂർ)..കാമം മൂലം കാട്ടിക്കൂട്ടുന്ന കാട്ടാളത്തെ ഇനിയും കാണാതിരുന്നുകൂടാ...മനുഷ്യത്തിനു ജാതിയും മതവും ലിംഗഭേദവും ഒന്നും ഇല്ല....കലികേറിയ കാമം രാഷ്ട്രീയത്തെ പോലും ഹൈജാക്ക് ചെയ്യുന്നു...സോളാർ കേസിലെ പ്രമേയം അതാണ്...മാന്യന്മാരെ അവഹേളിക്കാൻ ഇത്തരം കപട കാമ ജന്തുക്കളെ മുൻ നിർത്തി ആക്രമം നടത്തുന്നു...തിരിച്ചു പറയുമ്പോൾ സ്ത്രീ പീഡനത്തിൻറെ കവചം എടുത്തു ഭയപ്പെടുത്തുന്നു....പ്രതി പെണ്ണാണെകിൽ പ്രതിഷേധം പാതി ആയിപ്പോവുന്നതു സാമൂഹ്യമായ കാപട്യമാണ്.....
രതി.....
അത് രാഷ്ട്രീയത്തിലെ വിടുവായിത്ത മായി വരാം...ബ്യുറോക്രസിയിലെ അഴിമതിയായിവരാം..സ്വതത്ര വേഷത്തിലെ കപട ആദർശമായി വരാം..
സാഹിത്യത്തിലെ അഴിഞ്ഞാട്ടമായി വരാം...ബുദ്ധിജീവിയുടെ അതി ബുദ്ധിയായി വരാം...രതിയുടെ ഈ അക്രമ സ്വഭാവത്തെ കുറിച്ച് എം.കൃഷ്ണൻ നായർ പണ്ട് എഴുതിയിരുന്നു...എന്ന് ഓർക്കുന്നു...പക്ഷെ ഇന്ന് ആർക്കും അത് പറയാൻ കഴിയില്ല....
