രണഭൂമി...
***************
.
പെയ്തു തീരാത്ത
മഴയെപോലെ
വിപ്ലവം രതിയിലേക്കു
ആഴ്ന്നു കയറുമ്പോൾ
രണഭൂമി യുടെ
ആവേശത്താൽ
മലർന്നു കിടന്നു
ഞാൻ
താളം തുള്ളുകയായിരുന്നു .
നേരം തെറ്റിയെത്തിയ
ഉറക്കം ഉമ്മവെച്ചു
പോയപ്പോൾ
ഇനിയുമൊരു
സ്വപ്‍നത്തിനായി
മോഹങ്ങൾ പറന്നുപോയി.
അക്കരെയെത്തി
ഉണർന്നുനോക്കിയപ്പോൾ
അവൻ അപ്പോഴും
എൻ്റെ ഗുഹ്യതയിൽ
അഭയം പ്രാപിച്ചു
കിടക്കുകയായിരുന്നു...
************************
ഒ .വി ശ്രീനിവാസൻ.
