OPINION DESK
രാഷ്ട്രീയം ഒരു സുഖ സിദ്ധാന്ത മല്ല...
കോണ്‍ ഗ്രസ്സിനെ അഭയം പ്രാപിച്ചു തങ്ങളുടെ പോരാട്ട വഴികളില്‍ ഇച്ചിരി വിശ്രമം ആവാം എന്ന് കരുതുന്നത് കമ്മ്യുണിസ്റ്റ്കാര്‍ക്ക് യോജിച്ച വഴിയല്ല..മാര്‍ക്സിസ്റ്റു ലെനിനിസ്റ്റുകള്‍ക്ക് ഒട്ടും ഭൂഷണ മല്ല..കാരണം കോണ്‍ ഗ്രസ്സിന്റെ വര്‍ഗ്ഗ സ്വഭാവവും വര്‍ഗ്ഗ പ്രാതിനിധ്യവും വളരെ വ്യക്തമായ വിശേഷമാണ്...ലൈബ്രറി രാഷ്ട്രീയം കൊണ്ട് വിപ്ലവം നടത്താൻ പോവുന്നവർ വിയർക്കാൻ മടിയുള്ള സുഖ സിദ്ധാന്തികൾ തന്നെ..അത് രാഷ്ട്രീയം പ്രൊഫഷണലൈസ് ചെയ്യുമ്പോഴുള്ള ദുരന്തമാണ് .വർഗ്ഗ സ്വഭാവത്തിന്റെ സ്വത്വ വികാരത്തെ മായ്ച്ചു കളയുന്ന വർഗ്ഗ സഹകരണ വഴികൾ സ്വീകരിച്ചാൽ മാർക്സിസം അന്യമാവും ..പാർട്ടി അനാഥമാവും...അവകാശബോധത്തെ അനർത്ഥമാക്കും ...വർഗ്ഗ സംഘട്ടനങ്ങൾ വഴിയാധാരമാവും....ലൈബ്രറികളിൽ ഇരുന്നു വിപ്ലവം പഠിച്ചവർക്ക് ജനങ്ങളിൽ നിന്നും പഠിക്കേണ്ട സാമൂഹ്യ ബോധം അന്യമായിരിക്കും..ഭാഷകളിൽ നിന്നും ഭാഷകളി ലേക്ക് അഭയം പ്രാപിക്കാനേ അവർക്കാവൂ ..വർഗ്ഗ സ്വത്വത്തെ ഉൾക്കൊള്ളുന്ന വൈകാരിക വളർച്ച ഇക്കൂട്ടർക്ക് ഇല്ല തന്നെ...ഇങ്ങനെയുള്ള വൈകാരിക വളർച്ചയാണ് സംഘാടനത്തിന്റെ കഴിവ് തെളിയിക്കുന്നത്...ദുർബലമായ സംഘാടന ശേഷി വിപ്ലവ നേതൃ ത്വത്തിനു അഭികാമ്യമല്ല തന്നെ..
ഒ .വി. ശ്രീനിവാസൻ...
