കണ്ണ്
******
രാധികേ ,
നീ വെറും കടങ്കഥ
കഥയില്ലാക്കഥയിലെ
ശൂന്യ ശിൽപം.
വരിയില്ലാ വരിയിലെ
അർത്ഥ ബിംബം.
രാധികേ .....
കാലം കടം തന്ന
കണ്ണുനീർ തുള്ളി....
കരൾ കവിഞ്ഞൊഴുകുന്ന.
കാവ്യ ഭാവം. ..
പ്രളയം പൂക്കുന്ന
പ്രണയ ഗന്ധം.
അർത്ഥ മറിയാ..
വേദാന്തം.
രാധികേ ,
നീ വെറും
ഓർമ്മത്തുള്ളികൾ
പെയ്തൊഴിയാത്ത
മഴയിൽ
ഒഴുകിയെത്തുന്ന
ഓർമ്മത്തുള്ളികൾ ..
വിലപേശും
വിശ്വാസത്തിൻറെ
വിലയില്ലാത്ത ഇര.
രാധികേ ...
നീ വെറും കടങ്കഥ.
പാദസരം
പകൽക്കിനാവ്
കാണുമ്പോൾ ..
രാധികേ
നീ വെറും കാണാ കഥ
കുപ്പിവളകൾ
തമ്മിൽ ചിരിക്കുമ്പോൾ
മധുരം വിളമ്പിയ
ചുണ്ടുകൾ
മയങ്ങി യുറങ്ങുമ്പോൾ
നീ വെറും കാഴ്ച..
കണ്ണറിയാ കാഴ്ച
നോവെടുക്കും
പ്രണയം
പെറ്റുപെരുകുമ്പോൾ
രാധികേ
നീ വെറും
മഞ്ഞുതുള്ളീ ..
എനിക്കുറങ്ങാൻ
തീർത്ത
മഹാ ശൈലം.
കണ്ണറിയുന്ന
മഹാസത്യം ..
കരളറിയുന്ന
പ്രണയ ഗീതം.
ശാരികേ നീ
വെറും മഞ്ഞു തുള്ളീ...
കാലം കടം തന്ന
കണ്ണുനീർ തുള്ളി.
കഥകള്‍
കരള്‍ കവിഞ്ഞൊഴുകുന്ന
മഹാ പ്രണയം.
ഒ.വി. ശ്രീനിവാസന്‍.
