PRATHYAYASHAASTHRAM--KAVITHA




പ്രത്യയശാസ്ത്രം
*******************

ദാർശനീകർ
പായ വിരിച്ചുറങ്ങുമ്പോൾ
 കുപ്പിവളയണിഞ്ഞു
പ്രത്യയശാസ്ത്രം
സ്വകാര്യം പറഞ്ഞു.

ഒരുമ്പെട്ട
പെണ്ണുങ്ങൾ
കിലുങ്ങി ചിരിച്ചു.

അനാഥമായ
മുലക്കച്ചകൾ
മൂലയ് ക്കിരുന്നു.

അടുക്കളയിൽ
അടക്കം പറച്ചിൽ
അങ്ങാടിയിൽ
അലഞ്ഞു നടന്നു..

ആരും അറിയാതെ
വിപ്ലവം
വിനോദത്തിനു പോയി.

വിലക്കപ്പെട്ട വഴികൾ
വിരുന്നൊരുക്കി.

**********************

ഒ .വി. ശ്രീനിവാസൻ.





Previous
Next Post »