തോറ്റുപോയ കൂടോത്രം
************************
വിപ്ലവം
പിഴച്ചത്
ബൂർഷ്വാസിയുടെ
കൂടോത്രം ..
ശാസ്ത്രം പിഴച്ചത്
വിശ്വാസിയുടെ
കൂടോത്രം
പ്രണയം പൊലിഞ്ഞത്
വില്ലന്റെ
കൂടോത്രം
പരീക്ഷ തോറ്റത്
മാഷിന്റെ
കൂടോത്രം.
സസ്പെൻഷൻ
കിട്ടിയത്
അഴിമതിയുടെ
കൂടോത്രം .
ഭരണം പോയത്
ജനങ്ങളുടെ
കൂടോത്രം ..