opinion desk

ഗ്ലാസ്‌നോസ്റ് /പെരിസ്‌ട്രോയിക്ക 

കമ്മ്യൂണിസ്റ്റ് കാരനെ "നേർവഴിക്ക്  "  നടത്താൻ  സാമ്രാജ്യത്വം  എന്നും അജണ്ട തയ്യാറാക്കിയിട്ടുണ്ട്.   ഗോർബച്ചേവ്  " തെറ്റ് തിരുത്തി"  നന്നാവാൻ  നോക്കിയപ്പോഴാണ്   ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഉണ്ടായത്. രണ്ടും  സാമ്രാജ്വത്വ അജണ്ട.. അതോടെ സോവിയറ്റ് റഷ്യ ഇല്ലാതായി.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്  "തെറ്റ് തിരുത്തൽ " സാമൂഹ്യമായി അലക്കേണ്ട  അജണ്ട അല്ല.  അങ്ങിനെ വരുന്നത്  ഒരു  ബൂർഷ്വാ കെണിയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ബോധനിർമ്മിതിയുടെ  ശത്രു വർഗ്ഗ  സൂത്രം. രാഷ്ട്രീയ ശുദ്ധി  കൊണ്ട്  മാത്രമേ ഇത്തരം കെണികൾ തിരിച്ചറിയാൻ പറ്റൂ. ബി.ടി ആറിന്  ഇങ്ങനെ ഒരു  തിരിച്ചറിവ് ഉണ്ടായിരുന്നു.  പ്രതി വിപ്ലവങ്ങൾ വിജയിക്കുന്നത്  പ്രതോരോധങ്ങൾ പാളിയത് കൊണ്ടാണ്.  

Previous
Next Post »