opinion desk

പരമ്പരാഗത വ്യവസായങ്ങൾ  കാലോചിതമായി  പരിഷ്കരിക്കുന്നില്ലേൽ  കലഹരണപ്പെടും. അത് കാലത്തിന്റെ നിയമമാണ്. കൈത്തറി ക്ക്     സ്വ യം നിലനിൽക്കാൻ പ്രാപ്തമല്ല  എന്ന തിരിച്ചറിവ്  ഉണ്ടായേ പറ്റൂ. ഉത്പാദനത്തിലും വിതരണത്തിലും  സ്വാശ്രയ സ്വാഭാവില്ലാത്ത  ഒരു മേഖലക്കും ശ്വാശതമായി നിലനിൽപ്പുണ്ടാവില്ല. താങ്ങി നിർത്തുക  മാത്രമേ  നിർവാഹമുള്ളൂ. 

ഏതൊരു ഉല്പാദന മേഖലയും ബിസിനസ്സും സ്വയം  ലാഭകരമായേ പറ്റൂ. ഈ ലളിതമായ എക്കണോമിക്സ്  കാണാതെ മുന്നോട്ടു പോവുന്നത് മൗഢ്യമാണ്.

വൈവിധ്യ വൽക്കരണവും  പ്രോഡക്റ്റ് മിക്സും  മാർക്കറ്റ് മിക്സും ഒക്കെ  സ്വീകരിക്കാവുന്നതാണ്. മാറാൻ കൂട്ടാക്കാത്ത  യൂണിയൻ  ഭാരവാഹികൾ ഉണ്ടേൽ  അവരെ അടിച്ചോടിക്കണം .ഇച്ഛാ  ശക്തിയുള്ള  മാനേജ്‌മന്റ് ഉണ്ടേൽ എല്ലാ കൈത്തറി സംഘങ്ങൾക്കും  വൈവിധ്യ വൽക്കരണത്തിലൂടെ വൻ  മുന്നേറ്റമുണ്ടാക്കാൻ കഴിയും. ബിസിനസ് അറിയാത്ത  രാഷ്ട്രീയക്കാരുടെ  ഇടപെടൽ ഒഴിവാക്കിയാൽ മതി.

ബിസിനസിന്  ഏറ്റവും ആവശ്യമായ  infrastruture  മിക്ക സംഘങ്ങല്കും ഉണ്ട്. uneconomic   ആയി കിടക്കുന്ന ഈ സൗകര്യങ്ങളെ നോക്കി  അലസമായി നടക്കുന്ന മാനേജ്‍മെന്റ്  ഒന്നുകിൽ  സ്വതന്ത്രമല്ല  അല്ലേൽ  രോഗാതുരമാണ്.

viable  അല്ലാത്ത ഒരു പദ്ധതികളും സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല എന്നത് ചരിത്രം. ദിനേശ് ഉയർത്തെഴുനേറ്റത് ഈ തിരിച്ചറിവിൽ നിന്നുമാണ്. അവിടെയും  പല പാരകളും   യൂണിയൻ  ധാർഷ്ട്യവും ഉണ്ടെന്നാണ് കേട്ടത്.

Previous
Next Post »