'അമ്മ വേഷങ്ങൾ
********************
ഒന്ന് .
*****..
പെറ്റു പുഴയിൽ
എറിയുന്ന
കുത്തി കരളറുക്കുന്ന
കാമ ശാപത്തിൻ്റെ
കത്തി വേഷങ്ങൾ
ഒളിച്ചോട്ടത്തിന്റെ
ശയന വഴിയിലെ
കാപട്യ വിലാപങ്ങൾ .
രണ്ടു...
******
അമ്മ
അത് വേഷമല്ല
ദ്വേഷ്യമല്ല
വീണുടയുന്ന
വിശ്വാസമല്ല ..
ആളെന്നുറപ്പിച്ച
സ്നേഹമല്ല.
അടരാത്ത ബന്ധത്തിൻറെ
അവസാന വാക്ക് ..