ലാസ്‌റ് ചാപ്റ്റർ
*******************
അത്
കൊഴിഞ്ഞു പോക്കിന്റെതാണ്
സ്നേഹം
സൗഹൃദം
സഹവർത്തിത്വം
സമാധാനം .
പിന്നെ ..
കൂട്ടുകാർ
കൂടപ്പിറപ്പുകൾ
കുട്ടികൾ
കൂടെ കിടന്നവർ
എല്ലാം
അകന്നു നടക്കുന്ന
അനാഥത്വം.
സിദ്ധാന്തങ്ങളുടെ
കരിങ്കല്ലുകൾ
കാരാഗൃഹം
തീർക്കുന്ന
കറുത്ത അധ്യായം.
ഇത് ലിസ്റ് ചാപ്റ്റർ.
മരണത്തെ
മാറോട് ചേർക്കുന്ന
സാംസ്കാരിക
ദുരന്തം.