ഭരണ കൂടം കൊഴിഞ്ഞു വീഴും
*************************************
അധികാരത്തിൻ്റെ എല്ലാ അഹന്തകളും അസ്തമിക്കും. സമൂഹം സർഗാത്മകമാവും . സ്നേഹത്തിന്റെ ഭാഷ അന്ന് മാത്രമേ നമുക്ക് സ്വായത്തമാവൂ. മറിച്ചുള്ളതെല്ലാം സ്നേഹത്തിൻറെ വഴികൾ മാത്രമാണ്. വഴികൾ ലക്ഷ്യത്തിലേക്കുള്ള വെളിച്ചം മാത്രമാണ് എന്നും നമ്മൾ ഓർക്കാതെ പോവരുത് . അറിയാതെ പോവരുത്.
മാതൃ രാജ്യത്തെ വിറ്റഴിക്കുന്നവനും അതിൻ്റെ രാഷ്ട്രീയം പറയുന്നവനും എന്നെ സാറെ എന്ന് ദയവായി വിളിക്കരുത് എന്ന് എഴുതി വെക്കുമ്പോൾ സാമൂഹ്യ ജാഡയുടെ (സോഷ്യൽ CLICHE) ഉളുപ്പില്ലാത്ത മനോഭാവം ആയി മാത്രമേ അതിനെ കാണാൻ പറ്റൂ. അതായത് ലക്ഷണ മൊത്ത ആത്മനിന്ദ .
കൈക്കൂലിയിൽ ആനന്ദം കണ്ടെത്തുന്നവന് കയ്യിൽ കിട്ടുന്ന കാശിനേക്കാൾ വലുതല്ല സാറേ വിളി. 'സാറേ' വിളി സർക്കാർ ഉദ്യോഗസ്ഥന് മാത്രം അവകാശപ്പെട്ട ഒരു ബഹുമാന വചനമല്ല . സമൂഹത്തിലെ ഏതു പൗരനും ' സാർ' ആയാണ് ഔദ്യഗീകമായി അഭിസംബോധന .ചെയ്യുന്നത്. അതിൽ വർഗ്ഗ വ്യത്യാസം ഇല്ല. കുറ്റവാളിക്ക് അയക്കുന്ന കത്തിലും അഭിസംബോധന "സാർ " എന്ന് തന്നെയാണ്. "സാർ " അധികാരത്തിൻ്റെ അഹന്തയല്ല. അഹന്തക്കുള്ള അഭിസംബോധനയും അല്ല. ചില സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുള്ള ദുരനുഭവം ഒഴിവാക്കാനാണ് ആണ് "സാർ " വിളി ഒഴിവാക്കാൻ ചിലർ ആലോചിച്ചു പോയത് എന്ന് വേണം അനുമാനിക്കാൻ.
സമുദായ സ്വത്വത്തിൻ്റെ ആത്മ ബലത്തിൽ ആനന്ദം കൊല്ലുന്നവനും ഏകലോക വാദത്തിന്റെ ചൊപ്പി ടാച്ചി പറയുന്നത് കൗതുക മുള്ള കാഴ്ചയാണ്. നിലപാടുകൾ യാന്ത്രീക മാവരുത്. അപ്രായോഗീകവും ആവരുത്.
ബഹുമാനങ്ങൾ മാറ്റിവെക്കുന്നതും മറന്നു പോവുന്നതും പ്രായോഗീക ജീവിതത്തിലെ അനൗചിത്യം ആണ്.
മുഖ്യ മന്തിയുടെ ഓഫീസിലോ വസതിയിലോ പോയി ഇവിടെ പിണറിയി വിജയൻ ഇല്ലേ എന്ന് ചോദിച്ചാൽ എത്ര മാത്രം അസംബന്ധം ആണ്.
സംസ്കാരം ഔചിത്യബോധം ചേർന്ന അറിവാണ്. അഭിനയിച്ചു കാണിക്കേണ്ട ജാഡ യല്ല . ബഹുമാനിക്കുമ്പോൾ ''അഹ'' ത്തിനു ക്ഷതം സംഭവിക്കുന്നു വെങ്കിൽ അതൊരു സാംസ്കാരിക ച്യുതിയും വ്യക്തിത്വ വൈകല്യവുമാണ്.
സാറേ എന്നുമാത്രമല്ല . അച്ഛൻ , 'അമ്മ, ചേച്ചി ചേട്ടൻ , അമ്മാവൻ അമ്മായി , മാഷ് , ടീച്ചർ എന്ന് തൊട്ടുള്ള എല്ലാ പദങ്ങളും മൗലികമായി ബഹുമാന വാക്കുകളാണ്. സാംസ്കരീക സമൂഹത്തിൽ ഇത്തരം വാക്കുകൾ മാറ്റിവെക്കാനാവില്ല..മറക്കാനുമാവില്ല.
വാക്കുകൾ കൊണ്ട് ജാഡ കളിക്കാതെ ഉള്ള സമയത്തു ഏൽപ്പിച്ച ജോലി അല്ലെങ്കിൽ ഏറ്റെടുത്ത ജോലി സത്യസന്ധമായി ചെയ്താൽ തന്നെ ഈ നാട് നന്നാവും.
പെട്ടെന്ന് ആളാവാനുള്ള ഒരു സോഷ്യൽ ചോദന ആയെ ഇതിനെ കാണാൻ പറ്റൂ. ശ്രദ്ധിക്കപ്പെടാനുള്ള ഒരുകുറുക്കു വഴി അല്ലെങ്കിൽ കുരുട്ടു വഴി.
.
വിത്ത് ഇടുമ്പോൾ മണ്ണ് പകമായോ എന്ന് നോക്കുന്നത് സാധാരണമാണ്. ഇവിടെ ഭരണകൂടം കൊഴിഞ്ഞു വീഴാറായില്ല. ഭരണ കൂടം കൊഴിയാതെ അതിൻ്റെ അടയാളങ്ങളൾ കൊഴഞ്ഞു പോവില്ല.
മറിച്ചുള്ള ധാരണകൾ ഉപരിപ്ലവമാണ് . വിവരക്കേടാണ്.അപ്രായോഗികവും ആണ്.