ആസ്വാദകൻ
****************
വെടിയേറ്റു വീഴുന്ന
ആവേശങ്ങളി ല്ല
അടികൊണ്ടോടുന്ന
തമാശകളില്ല
നിരാഹാരത്തിൽ
തളർന്നുറങ്ങും
നിലപാടുകളില്ല ..
സമരസുഖത്തിൻറെ
ചിത്രങ്ങൾ തൂങ്ങുന്ന
ചുമരുകൾ പോലും
കാണ്മാനില്ല ...
അധികാരത്തിൻറെ
അഹന്തയിൽ
അലസമായ
ജീവിതം..
സുഖ ചികിത്സ തേടി
ഊരു ചുറ്റുമ്പോൾ
ഇവിടെ വിപ്ലവം
ലൈബ്രറികളിൽ
ഭദ്രമാണ്...
