JAATHAKAM- KAVITHA



ജാതി ജാതകം.

അന്ധമായ ചിന്തക്ക്
ചന്ദനം തൊട്ടു
ഞാനിന്നൊരു
 ഭക്തനായി.

മരവിച്ച
മനഃസാക്ഷിയിലേക്കു
തീർത്ഥ യാത്ര ചെയ്തു
യുക്തി നേടി.


വർണ്ണ വൈവിധ്യത്തിന്റെ
ഗുണഭേദങ്ങൾ
അറിഞ്ഞു
ഞാനൊരു                                                                         
ജാതീയനായി .

സ്വത്വത്തിൽ
തിരിച്ചെത്തി
ഞാനിന്ന്
ഗർഭസ്ഥനായി ..
Previous
Next Post »