OPINION DESK -16



OPINION  DESK-16


കഥയോ കവിതയോ  എഴുതിയതുകൊണ്ടു മാത്രം ഒരാൾ ഭാഷാ പണ്ഡിതൻ ആവുന്നില്ല..ലോകത്തുള്ള മഹാന്മാരായ  കവികളൊന്നും  ഇങ്ങനെ പണ്ഡിതൻമാർ ആയിരുന്നില്ല. കലയും സാഹിത്യവും സർഗ്ഗാത്മക  ബുദ്ധിയുടെ പ്രകാശനമാണ്. കവി  സമഗ്രബുദ്ധിയുടെ   അധികാരി യാണെന്ന് പറയാനും പറ്റില്ല. ബഹുമുഖ ബുദ്ധി എല്ലാവരിലും ഉണ്ടെങ്കിലും ശക്തമായ സർഗ്ഗാത്മകതയാണ്  സാഹിത്യകാരന്റെയും  കലാകാരന്റെയും   നിപുണിക്ക് കാര്യം . ഒരു ഭാഷാ  പണ്ഡിതൻ (Linguist) പലപ്പോഴും സാഹിത്യ കാരൻ ആവാതെ പോവുന്നതും ഇതേ കാരണത്താൽ തന്നെ..അതായത്  ധൈഷണീകമായ  ശക്തി  സർഗ്ഗാത്മകമായ  ശക്തി അല്ലതന്നെ..ബുദ്ധിയെയും  ഭാഷയെയും സമീപിക്കുമ്പോൾ  ബുദ്ധി വൈവിധ്യത്തെ ഓർക്കാതെ പോവുന്നത് കൊണ്ടാണ്  അനാവശ്യ മായ തർക്കങ്ങൾ ഉണ്ടാവുന്നത്. ഏതൊരു തെറ്റും  ചൂണ്ടിക്കാണി ക്കേണ്ടതും  തിരുത്തേണ്ടതുമാണ്..അതിനു വിവാദത്തിന്റെ വഴി സ്വീകരിക്കുമ്പോൾ  അവിടെയെന്തോ ഒരു അപചയം ഉണ്ട്..കാരണം വിപണന മനഃശാസ്ത്ര ത്തിലെ  വളരെ പ്രിയമായ  ഒരു ഉപാധിയായി ഇന്ന്  ''വിവാദം'' മാറിയിട്ടുണ്ട്..

Previous
Next Post »