VIDHIKARTHAAKKAL- KATHA



വിധികർത്താക്കൾ

പത്തു  നാൽപ്പത്   വർഷം   ആയി  സംഗതി നടന്നിട്ടു...എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഉണ്ടായ  കാര്യം...ഹൈസ്‌കൂളിൽ  പോവുക  വലിയ സന്തോഷമുള്ള കാര്യമാണ്. പത്തു പൈസ കൊടുത്തു  ബസ്സിന്‌ പോവാം..ഇന്നത്തെ  പോലെ വലിയ പീഡനം ഒന്നും ബസ്സിൽ ഇല്ല...ബസ്സിൽ കേറാൻ ക്യു വും ഇല്ല...ബസ്സിൽ കേറി സ്‌കൂളിൽ പോവുക  വലിയ  കാര്യം തന്നെയാ...

ഉച്ചക്കഞ്ഞി ഇല്ലാത്തതുകൊണ്ട് ചോറ് കൊണ്ടുപോവണം...മൊത്തത്തിൽ ഹൈ സ്‌കൂൾ  വളരെ സന്തോഷം...ക്‌ളാസ് മാഷ്ക്ക്  ഇച്ചിരി  സ്നഹേവും ഉണ്ട്...എല്ലാവരും പേടിച്ചു വിറയ്ക്കുന്ന കുമാരി ടീച്ചർ ..കണക്കിന്റെ  ടീച്ചർ ..എന്നോട് ഇച്ചിരി  കരുണ കാണിക്കാറുണ്ട്...കണക്കു അറിയാത്ത എന്നോട് കാണിക്കുന്ന ഈ കരുണ  എന്ത് കൊണ്ടെന്നു  ഇന്നും അറിയാത്ത  കാര്യം ആണ്...

കാക്കൊല്ല  പരീക്ഷയുടെ സമയമായി..പരീക്ഷ ദിവസം  രാവിലെ 9   മണിക്ക് മുമ്പേ തന്നെ  എത്തി സീറ്റ്  പിടിച്ചു...എപ്പോഴും  വൈകിവരാറുള്ള   ബാലൻ  അപ്പോ ൾ   അവിടെ  എത്തിയിരുന്നു...എട്ടാം ക്‌ളാസിൽ ആണെങ്കിലും  ബാലന്   മീശയും  പൊടി താടിയുമൊക്കെയുണ്ട്...ഒരു തടിമാടൻ...ബാലന്  വേഷം മുണ്ടും ഷർട്ടും..

എന്നെ  കണ്ട യുടൻ  ബാലൻ  പറഞ്ഞു..എടാ ...നോട്ടീന്ന്   ഒരു  വെള്ള കള്ളാസ്   പറിച്ചു തന്നാട്ടെ...ബാലനോട് ആരും  എതിർത്ത് പറയാറില്ല...നോട്ടിൻറെ   അവസാന പേജ്  ബാലന് വിനയ പൂർവം പറിച്ചു കൊടുത്തു...

പരീക്ഷക്ക് മുമ്പിലെ സീറ്റു   ത്രാണിയില്ലാത്ത പിള്ളേർക്ക്   റിസർവ്   ചെയ്തതാണ്  എന്ന് ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്...നമ്മൾ കുറച്ചു പേർ  മുമ്പിൽ തന്നെ ഇരിന്നു...

ഒരാഴ്ച്ച നീണ്ട  യുദ്ധത്തിന് ശേഷം  പരീക്ഷ കഴിഞ്ഞു...സ്‌കൂളും  പൂട്ടി...പീഡനത്തിൽ നിന്നും രക്ഷപ്പെട്ട ഇരയെ പോലെ  നമ്മൾ വീട്ടിലേക്കു ഓടി....

ഇനി പേപ്പർ കിട്ടുന്ന സന്തോഷമാണ്...മാർക്ക് അറിയാനുള്ള ആകാംഷയാണ്...അതുകൊണ്ടു തുറക്കുന്ന ദിവസവും  നേരത്തെ പോയി..നേരത്തേ  പോയാൽ നേരത്തേ   കിട്ടില്ല എന്ന യുക്തിയൊന്നും എനിക്കും കൂട്ടുകാർക്കും ബാധകമായിരുന്നില്ല...പ്രതീക്ഷകളും ആകാംഷകളും  വാചാലമായി..

ചന്ദ്രൻ മാഷ് ക്ളാസിലേക്ക്  കേറിവന്നു..പേപ്പറിൻറെ  കെട്ടുമായി...

ക്‌ളാസ് മൗനമായി...

മാർക് ഒരു  ശിക്ഷ യാണ്  എന്ന പോലെ നമ്മളെല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായി ഇരിന്നു... ..
മാഷ് പേര് വിളിക്കാൻ  തുടങ്ങി...സുരേശൻ ..40..  മാഷ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..അമ്പതിൽ നാപ്പതു...
അടുത്ത്   വിളിക്കാൻ പോവുമ്പോൾ  മാഷ് എന്നെ  ഒന്ന് നോക്കി....
എന്നിട്ടു പറഞ്ഞു  ...നീ  ഹേഡ് മാഷെടുത്തേക്കു പോണം...
ആ   ....വേഗം  പോ...
ഓഫീസിൽ എന്നെ ഇടക്ക് പറഞ്ഞയക്കാറുണ്ട്.......അത്   എനിക്ക് ഒരു  അഭിമാനവും ആണ്....
ഞാൻ  വേഗം പുറത്തേക്കു പോയി...ഹേഡ്   മാഷെടുത്തേക്കു ...അപ്പോൾ അവിടെ ശിവൻ മാഷും  ഉണ്ടായിരുന്നു....ഹേഡ്   മാഷ്  എന്നെ കണ്ടപ്പോൾ .....ആ ..ഹാ...നീ ഇങ്ങു  വാ..........എന്നിട്ടു  ഒരു എഴുതിയ  കടലാസു നീട്ടിയിട്ടു പറഞ്ഞു......  ഇത്  നിൻറെതല്ലേ ....
എന്റെതല്ല ....
പാഠ ഭാഗങ്ങൾ എഴുതിയ കടലാസു കാണിച്ചു ..മാഷ്  പറഞ്ഞു  ..പിന്നെ ആരതാ   ഇത്....
ഇത്  വായിക്കടാ .......ഇത്  ആരുടെ  പേരാ.....

നിറയെ   എഴുതിവെച്ച കടലാസിൽ എന്റെ പേര്   !!!!...........
നാളെ  അച്ഛനെയും കൂട്ടി  വന്നാൽ മതി.....
ശിക്ഷ നടപ്പാക്കൽ  അച്ഛന് കൈമാറി  ഹെഡ് മാഷ് സ്വതന്ത്രൻ ആയി...
സ്‌കൂളിൽ  ചൂരൽ മാത്രമേ ഉള്ളൂ....അച്ഛന്റെ  ആയുധം പച്ചമട്ടൽ  ആണ്...

പരീക്ഷക്ക് കോപ്പിയടിക്കാൻ   എഴുതി വെച്ച  കടലാസാണ്  അത് ....കിട്ടിയത്  ശിവൻ മാഷ്ക്ക്....ക്‌ളാസിന്റെ  പുറത്തു നിന്നും...
കോപ്പിയടിച്ച കടലാസൊക്കെ  ചുരുട്ടി  ചാടുന്നത്  പ്രത്യേക സ്റ്റൈലിൽ  ആണെന്ന്  ശിവൻ മാഷ്ക്ക്  അറിയാം...  ...




Previous
Next Post »