THEMMATIKALUTE POONTHOTTAM- KAVITHA



 തെമ്മാടികളുടെ  പൂന്തോട്ടം.

ഇത്
തെമ്മാടികളുടെ
പൂന്തോട്ടം..


സുഗന്ധം  നൽകുന്ന
നുണപ്പൂക്കളും
വർണങ്ങളാവുന്ന
വഞ്ചനയും
കിളികളറിയാത്ത
ചില്ലകളും
ചായം ചേർത്ത
ചാപല്യവും
ഒന്നായ് ചേരും
മഹോത്സവം .

ഇത്
തെമ്മാടികളുടെ
പൂന്തോട്ടം .

ജീവിതം
തെമ്മാടികളുടെ
പൂന്തോട്ടം.




Previous
Next Post »