തുറിച്ചു നോക്കരുത്..
വെളുക്കുമ്പോള്‍ എഴുന്നേറ്റു
ചെടികള്‍ക്ക് ഇടയില്‍ മൂത്രമൊഴിക്കുമ്പോള്‍ ..ആരോ ഒരു ചോദ്യം...എന്തെടാ തുറിച്ചു നോക്കുന്നേ....കളിക്കണ്ട നീ ...ഞാന്‍ കാണുന്നുണ്ട് നിന്‍റെ നോട്ടം...സ്കൂളില്‍ പഠിക്കുന്ന പയ്യനല്ലേ..നീ യും തൊടങ്ങീ അല്ലേ...
അപ്പോഴാണ് വിടര്‍ന്നു നിന്നു സംസാരിക്കുന്ന ചുവന്ന റോസാപൂവ് കണ്ടത്...
സുന്ദരികള്‍ക്ക് സ്വയം തോന്നുന്ന പ്രതീക്ഷകള്‍ .....മലയാളം അധ്യാപകന്‍ ശിവ പ്രസാദ് മാഷിന്‍റെ വാക്കുകള്‍ അപ്പോഴാണ് ഓര്‍മവന്നത്...
തിരിഞ്ഞു ഇപ്പുറം നോക്കിയപ്പോള്‍ മുല്ലയും വിരിഞ്ഞിരിക്കുന്നു...നല്ല മണം..ഒന്ന് മണക്കാന്‍ അടുത്തു പോയി...പെട്ടെന്ന് മുല്ലപ്പൂ ഒച്ചവെച്ചു..നിര്‍ത്തൂ..ഈ തുറിച്ചു നോട്ടം...
പട്ടുവം ഗോപലാൻ മാഷുടെ ക്‌ളാസിൽ കഴിഞ്ഞ ദിവസം ശോഭ പറഞ്ഞ പരാതിയാണ് ഓർമ്മ വന്നത്...രവിയെ കുറിച്ചാണ് പരാതി...മാഷെ ഇവൻ എന്നെ തുറിച്ചു നോക്കുന്നു....
നീ എന്തിനാടാ അവളെ തുറിച്ചു നോക്കുന്നത്?
........നോക്കിയാൽ പോരെ.....
ഒറ്റക്കയ്യനായ രവിയുടെ ചിന്തയ്ക്കു ഇരട്ടകയ്യ് ആണത്രേ....
അവൾ എങ്ങിനെ അത് കണ്ടു? രവിയുടെ ചോദ്യം മാഷൊടാണ് ....
നീയെങ്ങിനെയാ കുട്ടീ അത് കണ്ടത്...
ഞാൻ പല പ്രാവശ്യം കണ്ടു....
എത്ര പ്രാവശ്യം കണ്ടു....
എപ്പോഴും കാണുന്നുണ്ട്.....
ചിന്തിക്കാൻ വശമുണ്ടെങ്കിൽ ചിന്തിച്ചു നോക്ക് മാഷേ....രവിയുടെ ഉപദേശം മാഷ്ക്ക്.......
അത് പോട്ടെ....
കാര്യം പറയാന്‍ അകത്തു വന്നപ്പോള്‍ ചേച്ചി പഠിക്കുകയാണ്.....ഓള് നല്ല പഠിത്തക്കാരി യാണ്......എന്‍റെ മാതിരി അല്ല....
ചേച്ചീ ചേച്ചീ,, ചുമലില്‍ കൈവെച്ചു ഞാനരികത്തു ഇരുന്നു..
എന്താടാ പ്രശ്നം....ചേച്ചി ഗൌരവത്തില്‍ ആണ്...എന്താടാ നീ തുറിച്ചു നോക്കുന്നത്.....
കാര്യം പന്തിയല്ലെന്നു കണ്ട ഞാന്‍ അടുക്കളയില്‍ പോയി...
അമ്മ തിരക്കില്‍ ആണ്...എല്ലാവര്‍ക്കും വേണ്ട ഭക്ഷണം ആക്കുന്ന തിരക്കില്‍ ആണ്....പാവം ഈ അമ്മക്ക് എപ്പോഴും അടുക്കള പണിയാണ്..ഒരു നിമിഷം പോലും വെറുതെ കാണില്ല....കഷ്ടം...
അമ്മെ അമ്മേ ......എന്താ മോനെ...മോന്‍ പോയി വല്ലതും പഠിക്കു...ചേച്ചി പഠിക്കുന്നത് കാണുന്നില്ലേ...പോയി പഠിക്കൂ...
അതല്ല......ഞാന്‍.........പറയാന്‍ പോവുന്നത്...പിന്നെ....പിന്നെ
ആ ...ആ ..പഠിക്കാതിരിക്കാൻ നിനക്ക് എപ്പോഴും ഒരു സൂത്രമുണ്ടായിരിക്കും..
കാര്യം പറയാന്‍ പോവുമ്പോഴാണ് അമ്മയുടെ ബ്ലൌസിന്‍റെ ഹൂക് അഴിഞ്ഞത് ഞാന്‍ കണ്ടത്......
എന്താ അമ്മെ ഇത് ആ ഹൂക് ഒക്കെ ഒന്ന് ഇടൂ....
നീ എന്തിനാ അതൊക്കെ നോക്കുന്നേ ....പോയി പഠിക്കാന്‍ നോക്ക് ....
പിന്നെ അമ്മ സ്നേഹത്തില്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...
മോന്‍ അങ്ങിനെ തുറിച്ചു നോക്കരുത്...പോയി വല്ലതും പഠിക്കൂ...
