RASHTREEYA VIKASANAVUM VIKASANA RASHTREEYAVUM-



രാഷ്ട്രീയ വികസനവും  വികസന രാഷ്ട്രീയവും..
***********************************************************


             മേൽപ്പറഞ്ഞ  കാര്യങ്ങൾ  ഒന്നിച്ചു പോവുമോ എന്ന സംശയം  ചിലപ്പോഴൊക്കെ  ഉയർന്നുവരാറുണ്ട്..നന്ദി ഗ്രാമിൽ നാം മുന്നേ ഇത്  കണ്ടിട്ടുണ്ട്...സൈലൻറ്   വാലിയിൽ  കണ്ടിട്ടുണ്ട്...പുതിയ പദ്ധതികളെ കുറിച്ച്  പറയുമ്പോഴൊക്കെ  ഇങ്ങനെ  സംശയങ്ങൾ പൊങ്ങി വരാറുണ്ട്...ഇപ്പോൾ  അത് കൂടുതൽ  പ്രബലപ്പെട്ടിട്ടുമുണ്ട് .  വികസന രാഷ്ട്രീയ ത്തിന്റെ പേരിൽ പുതിയ രാഷ്ട്രീയ പ്രതിപക്ഷത്തെ   വളർത്തിക്കൊണ്ടു വരുമ്പോൾ  നല്ല  പുനർചിന്തനം   ആവശ്യമാണ്...

 ജനങ്ങൾക്ക്  സ്വീകാര്യമല്ലാത്ത വികസന വഴികൾ അത്  ശരിയാണെങ്കിൽ തന്നെയും  ഒഴിവാക്കുന്നതാണ് നല്ലതു... കാരണം വികസനത്തിൻറെ   ഗുണഭോക്താക്കൾ  ആയിക്കൊണ്ട് തന്നെ  അവർ രാഷ്ട്രീയ പ്രതിപക്ഷമാവും . വികസനം കൊണ്ട് വന്നവർ പെരുവഴിയിൽ ആവും. ഗവർമെന്റിന്റെ   വികസന അജണ്ടയും  പാർട്ടിയുടെ ജനകീയ സമീപനവും  പൊരുത്തപ്പെടാത്ത അവസ്ഥ  രാഷ്ട്രീയമായ അടിയൊഴുക്കുകൾക്കു കാരണ മാവുന്നുണ്ടോ എന്ന് പരിശോധിക്കണം..ബോധ്യ പെടാത്ത നിലപാടുകൾ കൊണ്ട്  ജനങ്ങളെ കൂടെ നിർത്താൻ ആവില്ല...ശരിയും തെറ്റും എന്ന സാങ്കേതിക  വാദങ്ങൾക്കപ്പുറം  ജനകീയ വികാരങ്ങളെ ഉൾക്കൊള്ളുക  എന്ന പ്രായോഗീക സമീപനം ആണ്  മാർക്സിസ്റ്റു ലെനിസ്റ്റുകൾക്കു   കൂടുതൽ അഭികാമ്യം..കാരണം  പ്രസ്ഥാനത്തിന്റെ  രാഷ്ട്രീയ ശക്തിയും ജനകീയാടിത്തറയും  ചോർന്നു പോവാതെ  സംരക്ഷിക്കുക  എന്നത് ലെനിസ്റ്റു സംഘാടനത്തിലെ  ജാഗ്രതയാണ്...അത് രാഷ്ട്രീയ ജാഗ്രതയാണ്...വികസന വിചാരത്തിനു മേലെയാണ് രാഷ്ട്രീയ ജാഗ്രത എന്ന് അറിയുന്നവനാണ്  ജനകീയ രാഷ്ട്രീയക്കാരൻ..ജനകീയത നഷ്ടപ്പെട്ടാൽ  ജനപക്ഷ രാഷ്ട്രീയത്തിന് പിന്നെ ജീവൻ ഉണ്ടാവില്ല..വികസനത്തിന്  മുത ളിത്ത ബദൽ ഉണ്ടാവുകയും  ചെയ്യും....

Previous
Next Post »