ഭയം
ആരുടെയോ
മുലയെടുത്തു കാട്ടി
അവള്‍ എന്നോടു
ചോദിച്ചു
മുലയെ എന്തിനു
ഭയപ്പെടണം.
ആരുടെയോ
യോനിയെടുത്തു കാട്ടി
അവള്‍ എന്നോടു
ചോദിച്ചു
യോനിയെ
എന്തിനു ഭയപ്പെടണം.
ആരുടെയോ
കരളെടുത്തു കാണിച്ചു
അവള്‍ എന്നോടു
ചോദിച്ചു
സ്നേഹത്തെ
എന്തിനു ഭയപ്പ്ടണം..
തന്‍റെ തെല്ലാം
മറച്ചു വെച്ച്
അതിനപ്പുറംഒളിച്ചിരുന്ന്
തന്‍റെ ടി യായൊരു
പെണ്ണ്...
എന്നോടോരു ചോദ്യം...
മുലകണ്ടെന്തിനു
ഭയപ്പെടണം..?