ലിംഗമില്ലാത്ത ചോദ്യങ്ങൾ... ....
*************************
7 മണിക്കാണ് ചർച്ച നിശ്ചയിച്ചത്...ഉള്ളതിൽ നല്ല കുപ്പായം തന്നെയിട്ടു പോകുബോൾ ഭാര്യ പറഞ്ഞു...ദേ ..ഇങ്ങു വന്നേ...നാലാൾ കാണുന്ന കാര്യമാ.....ആ മുഖത്ത് ഇച്ചിരി പൗഡർ ഇട്ടിട്ടു പോ..
ആവട്ടെ എന്ന് കരുതി ഇച്ചിരി പൗഡർ ഇട്ടു..മെല്ലെ പുറപ്പെട്ടു....
രാമായണം വായിച്ചു കൊണ്ടിരിക്കുന്ന രാമേട്ടൻ ചോദിച്ചു...എവിടെക്കാ ?
ചാനൽ ചർച്ചക്ക്...
ഹോ...നടക്കട്ടെ..നടക്കട്ടെ...പദ്മവ്യൂഹത്തി ലേക്കാണ് കേട്ടോ......
രാമേട്ടന് കാര്യങ്ങൾ എല്ലാം ക്‌ളാസിക്കൽ ആണ് ...
മുൻവിധികളിൽ അടയിരിക്കുന്ന മൂല്യബോധമാണ് വിശ്വാസമെല്ലാം...മനസ് പിറുപിറുത്തു...
സ്റ്റുഡിയോവിൽ എത്തുമ്പോൾ എല്ലാവരും റെഡി..
വിലപിടിപ്പുള്ള കോട്ടും ബൂട്ടും ഒക്കെ ഇട്ട അവതാരകനെ കണ്ടപ്പോൾ നല്ല ഗൗരവം..ഇയാൾ ആള് വമ്പൻ അല്ലോ ...ഇയാൾ എന്താപ്പാ ഇപ്പം ചോദിക്കുക...
പാർട്ടി പറഞ്ഞാൽ പോകാതിരിക്കാനും വയ്യ..ചർച്ച ഏറ്റ കുമാരേട്ടന് വയ്യാതായപ്പോഴാണ് എന്നെ ഏൽപ്പിച്ചത്...
എതിർ പാർട്ടിക്കാർ എല്ലാം എത്തി...
പരസ്പരം വന്ദിച്ചു...തുടക്കം.....
കോട്ടിട്ടവൻ എന്നെ ഒന്ന് തുറിച്ചു നോക്കി...എൻ്റെ ഭഗവാനെ ഇവൻ ആര് അർണാബോ ...മനസൊന്നു പതറി......പൂച്ചക്ക് മുന്നിലെ എലിയെ പോലെ ഞാൻ വിനയാന്വിതനായി .....
വിനയം കൊണ്ട് ഒരു എലിയും രക്ഷപ്പെട്ടിട്ടില്ല എന്ന യുക്തിയൊന്നും യുക്തിവാദിയായ എനിക്ക് ബാധക മായിരുന്നില്ല....
ചിന്തിക്കാൻ തുടങ്ങുന്നതിനു മുമ്പേ ചോദ്യം വന്നു...
ഇന്നലെ കൊല ചെയ്തത് നിങ്ങളുടെ പാർട്ടിക്കാർ ആണ് എന്നാണ് മനസ്സിലാകുന്നത്...32 വെട്ടു വെട്ടി ..വളരെ മൃഗീയം...ഹാ കഷ്ടം....എന്താണ് ഇതിൻറെ യൊക്കെ അർഥം...
ചോദ്യം ശ്രീ ശ്രീധരനോടാണ്....
നാലുഭാഗത്തു നിന്നും അവതാരകന് പിന്തുണ.....പത്മവ്യൂഹത്തിൻ്റെ മണം വന്നു തുടങ്ങി..
ഈ കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചേ പറ്റൂ....
ഈ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള തീരുമാനം
നിങ്ങളുടെ പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമോ? വീണ്ടും ചോദ്യം...
ജനങ്ങൾ നിങ്ങളെ കൈയ്യൊഴിയുമ്പോൾ നിങ്ങൾക്ക് എങ്ങിനെ പിടിച്ചു നിൽക്കാൻ ആവും...?
ജനങ്ങളുടെ അധികാരവും അവതാരകൻ സ്വന്തമാക്കി.......ജനങ്ങളെ പിടിച്ചു അവതാരകന്റെ പക്ഷത്തും നിർത്തി....
വിചാരണ തുടർന്നപ്പോൾ അന്തം വിട്ട എന്നെ നോക്കി എതിർകക്ഷി ക്കാർ സഹതപപിച്ചു .....മുഖത്തിട്ട പൗഡറുകൾ ഒലിച്ചു താണു ....നിസ്സഹായനായി ഇരിക്കുമ്പോഴാണ്....നിഘണ്ടു നോക്കാൻ ഭാര്യ ഉപദേശിച്ചത് ഓർത്തുപോയതു...അവൾ ആവർത്തിച്ചു പറഞ്ഞിരുന്നു...നിഘണ്ടു നോക്കണം എന്ന്.....
ആവേശം വന്ന അവതാരകൻ വീണ്ടും ചോദിച്ചു എന്താണ് ഇതിന്റെ യൊക്കെ അർഥം...ശ്രീ. ശ്രീധരൻ..?
അർത്ഥവും നിഘണ്ടുവും തമ്മിൽ ഒരു ബന്ധമുണ്ടെന്നു ആദ്യമായി ഓർത്തുപോയ നിമിഷം....
എന്താണ് ഇതിന്റെ യൊക്കെ അർഥം ശ്രീ..ശ്രീധരൻ..?
ശരി.......
ഇതിന്റെ അർഥം.....ഞാൻ ശങ്കിച്ചു ....ഭാര്യ എന്നോട് കണ്ണുരുട്ടി.....
അറിയാതെ ഞാൻ അങ്ങ് പറഞ്ഞുപോയി.....
അർഥം അറിയാൻ നമുക്ക് രാഷ്ട്രീയ നിഘണ്ടു നോക്കാം.....
അതിനു താങ്കളുടെ രാഷ്ട്രീയം എന്തെന്ന് പറയൂ...നക്ഷത്ര മറിയാതെ ജാതകം പറയാൻ പറ്റില്ലല്ലോ..
അതിനു ഞാൻ നിഷ്പക്ഷൻ ആണല്ലോ..?എനിക്ക് രാഷ്ട്രീയമില്ല...............
എങ്കിൽ...
ലിംഗമില്ലാത്ത ചോദ്യങ്ങൾക്കു ലിംഗമില്ലാത്തവർ മറുപടി പറയട്ടെ.....
