rashtreeyam- kavitha



രാഷ്ട്രീയം 

<<<<<<<<<<<

ചിലർക്കത്   

ആനപ്പുറത്തു  കയറിയ 

അഹന്തയാണ്.

മറ്റുചിലർക്കാവട്ടെ 

മണിയടിയുടെ 

മഹാകാവ്യം .

സമർത്ഥന്മാർക്കു  .

കച്ചവടത്തിലെ  

വ്യവഹാര ബുദ്ധി. 

അലസന്മാർക്കു  .

പതിച്ചു കിട്ടിയ 

ഒസ്യത്താണ് .

വായിച്ചറിയുന്ന 

ഭാവനയാണ് ...

ചിലർക്ക് 

പകൽക്കിനാവിന്റെ 

പാൽ മധുരം 

താടിക്കാർ ചിലർക്ക് 

നിരാശയുടെ 

കഥയെഴുത്താണ് .

സംശയ രോഗികൾക്ക് 

നിരൂപണ സാഹിത്യമാണ്.

പണിയെടുക്കുന്നോന് 

കഞ്ഞിക്കുള്ള 

കൊടിയരിയാണ് .

എന്തായാലും 

മനുഷ്യൻ 

മനസ്സറിയുന്ന 

രാഷ്ട്രീയ  ജന്തു തന്നെ .  

Previous
Next Post »