business classes



വിജയത്തിന്റെ വിൽപ്പനക്കാർ 

*********************************

(business psychology) .

എങ്ങിനെ വിജയിക്കാം  എന്ന ഉപദേശവുമായി  വിജയത്തിന്റെ വിൽപ്പനക്കാർ ഇപ്പോൾ വ്യാപകമായി ഇറങ്ങിയിരിക്കുന്നു. ശ്വാസം പിടിക്കലും ശ്വാസം അടക്കലും ഒക്കെ ആണ്  സിലബസ്. ഹൃദയശൂന്യ മായ ബന്ധത്തിന്റെ  യാന്ത്രീകമായ  അവതരണം കൊണ്ട് തികച്ചും അരോചകമാണ്  ഇവരുടെ സിലബസ്. സമർത്ഥ മാണ്  ഇവരുടെ  സംഘാടനം . 100  പേർക്കുള്ള സെഷൻ . ഫീസ് ആയിരമോ ആയിരത്തി അഞ്ഞൂറോ ആവാം. ഒറ്റ ദിവസം കൊണ്ട് പതിനായിങ്ങൾ  ഇവർക്ക്   സമ്പാദിക്കാം . യാഥാർഥ്യ ബോധം ഒട്ടും ഇല്ലാത്ത ഇത്തരം ക്ലാസുകൾ  ഇപ്പോൾ വർധിച്ചു വരികയാണ്.

വ്യവസായ വകുപ്പു  സംരംഭകത്വ വികസന ക്ലാസുകൾ ഫ്രീ ആയി നടത്തുന്നുണ്ട്.  സംരംഭകത്വ  ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നുണ്ട്..

പദ്ധതി നിർവഹണ സഹായം നൽകുന്നുണ്ട്. അതിനായി പ്രത്യേകം വ്യവസായ വികസന ഓഫീർ മാരുണ്ട് . അറിവുകളും സഹായങ്ങളൂം  ആധികാരികമായി  സ്വീകരിക്കുക എന്നതാണ്  ബുദ്ധി. 

Previous
Next Post »