ഗാന്ധിക്ക് ശേഷം.
ഒന്ന്
ഭയത്തിൽ മുങ്ങിയ
ഭാരതത്തെ
ആലിംഗനം ചെയ്തു
ആശ്വ സിപ്പിച്ചവൻ
നീ
കൽബുർഗി.
കരളു പിടഞ്ഞു
മരിക്കുന്ന
ഇന്ത്യയുടെ
കണ്ണീരൊപ്പി നീ
കൽബുർഗി.
വാർധക്യത്തിലും
വാളെടുത്തവൻ
വാക്കെടുത്തു
കലഹിച്ചവൻ
നീ എൻ
പ്രിയ സഖാവ്.
കൽബുർഗി .
രണ്ടു
പൊറുക്കുകില്ല
ഞങ്ങളീ
അറുംകൊലയെ
പെണ്ണിൻ്റെ
നെഞ്ച് പിളർന്ന
കാട്ടു ജന്തു ക്കളെ.
മാതൃത്വം
മാനിക്കാത്ത
മത ഭ്രാന്തിനെ
മനുഷ്യത്വം മറന്ന
മനോരോഗത്തെ.
ഗാന്ധിയെ
കൊലചെയ്ത
അരും കൈകളെ.
ചോര കുടിക്കും
ചന്നായ്ക്കളെ .
മതം പറഞ്ഞു
മദമിളകുന്ന
മനുഷ്യ
പിശാചുക്കളെ.
നിറമില്ലാത്ത
നിഴലുകളെ
ഇരുളിൽ മറയുന്ന
കാപട്യത്തെ.
പൊറുക്കില്ല ഞങ്ങളീ
അറുംകൊലയെ .
പെണ്ണിൻ്റെ
നെഞ്ച് പിളർന്ന
കാട്ടു ജന്തു ക്കളെ.
