vishwaasam- kavitha






വിശ്വാസം 

അധികാരത്തി ൻറെ
അഹന്തയിൽ
മനുഷ്യനെ
മറന്നപ്പോൾ

ദൈവത്തെ കണ്ടു
വിശ്വാസം
ഉറപ്പിച്ചു.


ഒന്നും
നഷ്ടപ്പെട രുതെന്നു
പ്രാർത്ഥിച്ചു
നിന്നപ്പോൾ

അന്തം വിട്ട ദൈവം
ചന്തയിലെത്തി .


രൂപം നൽകി
നിറം നൽകി
കാണിക്ക യെന്ന
കൈക്കൂലി നൽകി

കോവിലിനുള്ളിൽ
കാവലിരുത്തി

ഒളിച്ചോടുന്ന
വിശ്വാസത്തെ
കാത്തുകൊള്ളാൻ
കരാറുമായി.

അധികാരത്തിൻറെ
അഹന്തയിൽനിന്നും
പിറന്നു വീണ
വിപ്ലവത്തിനു
ഭക്തി എന്ന്
പേരും  നൽകി.

നിണമുള്ള  ഭക്തിക്ക്
നിറമറിയാതായപ്പോൾ
പ്രാർത്ഥിച്ചു പോവുന്നു
ഞാനും നീയും.


ഒ .വി. ശ്രീനിവാസൻ.

Previous
Next Post »