ഇനി ഞാൻ ഉറങ്ങട്ടെ
പ്രത്യയശാസ്ത്രം
പനിപിടിച്ചുറങ്ങുമ്പോൾ
പാർട്ടിക്കരികിൽ
കാവലിരിക്കുവാൻ
പിരാന്തൻ ചീരനു
നിയോഗമായി..
കാലം വിലക്കുന്ന
കോലം ധരിച്ചിട്ടു
മാനിഫെസ്റ്റോ കൊണ്ട്
മാനം മറച്ചിട്ട്
കൂട്ടിനു വീട്ടിലെ
കുഞ്ഞാടിനെ കൂട്ടി
കാവലിരിക്കുന്നു
പിരാന്തൻചീരൻ
കൂടെയുറങ്ങുവാൻ
അർത്ഥ മറിയാത്ത
മുദ്രാ വാക്യങ്ങൾ
അരികിലിരിക്കുന്നു.
മുറി വാക്യങ്ങൾ
കലമ്പി രസിക്കുന്നു. .
പനിപേടിച്ച
സമര സഖാക്കൾ
വലിച്ചെറിയുന്നു
പ്രത്യയശാസ്ത്രം.
